ഉദുമ: (my.kasargodvartha.com 16.04.2021) സിനിമ -നാടക പ്രവർത്തകൻ വേണു മാങ്ങാട് (48) നിര്യാതനായി. രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളം, തമിഴ് സിനിമയിലും നിരവധി അമച്വർ നാടകങ്ങളിലും അഭിനയിച്ചു. മികച്ച നാടക നടനായി നിരവധി തവണ അംഗീകാരം ലഭിച്ചിട്ടുണ്ട്. നാടക പ്രവർത്തകരുടെ കൂട്ടായമയായ നാട്ടകത്തിൻ്റെ കാസർകോട് മേഖല എക്സിക്യൂടീവ് അംഗമാണ്.
ചെറിയ മാങ്ങാട്ടെ പരേതനായ ചേവരി കുമാരൻ നായരുടെയും മേലത്ത് ലക്ഷ്മിയമ്മയുടെയും (സിപി എം മാങ്ങാട് ഒന്ന് ബ്രാഞ്ചംഗം) മകനാണ്. ഭാര്യ: പി സുകുമാരി (വനിത സംരക്ഷണ ഓഫീസ്, കാസർകോട്), സഹോദരങ്ങൾ: ഗീത കുട്ടി (കൊട്ടോടി), ശശികുമാർ (മാങ്ങാട്), സുമകുട്ടി (പെരുമ്പള).
Keywords: Kasaragod, Kerala, News, Obituary, Uduma, Cinema, Drama, Film - drama artist Venu Mangad has passed away.
< !- START disable copy paste -->