Join Whatsapp Group. Join now!

രഘുനാഥ് മാഷിന് യാത്രയയപ്പ് നൽകി ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ

Chattanchal Higher Secondary School bids farewell to Raghunath Mash#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (my.kasargodvartha.com 02.04.2021) കേരളത്തിലെ അറിയപ്പെടുന്ന ഗണിത ശാസ്ത്ര അധ്യാപകനും അധ്യാപനത്തെ സാംസ്കാരിക പഠനം കൂടിയാക്കി മാറ്റിയ പ്രിയപെട്ട രഘുനാഥ് മാഷിന് യാത്രയയപ്പ് നൽകി. നീണ്ട മുപ്പത് വർഷത്തെ സേവനത്തിന് ശേഷമാണ് മാർച് 31ന് സർവീസിൽ നിന്നും പടിയിറങ്ങിയത്. അഞ്ച് മണിക്ക് ഔദ്യോഗികമായി സ്കൂളിൽ നിന്നും അവസാനത്തെ ഒപ്പിട്ട്, പ്രിൻസിപൽ ഇൻ ചാർജ് കെ എം മേരിക്ക് താകോൽ കൈമാറുമ്പോൾ, ഒത്തുച്ചേർന്ന ഹൈസ്കൂൾ, ഹയർ സെകൻഡറി സ്റ്റാഫ് നിറകണ്ണുകളോടെയാണ് പ്രിയപ്പെട്ട രഘുനാഥന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകിയത്.

ഉദുമ കോതാറമ്പത്തെ, ബീഡി കോൺട്രാക്ടറായ കെ വി ശങ്കരൻ്റെയും, കമ്മാടത്തുവിൻ്റെയും മകനായ രഘുനാഥൻ 1991-ലാണ് പ്ലസ്ടു ഗണിത ശാസ്ത്ര അധ്യാപകനായി ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിൽ ചാർജെടുത്തത്. ചട്ടഞ്ചാൽ ഹൈസ്കൂളിൽ ആദ്യമായി പ്ലസ്ടു ആരംഭിക്കുന്നതും 1991ലാണ്.

Chattanchal Higher Secondary School bids farewell to Raghunath Mash

ഹയർ സെകൻഡറി വിഭാഗം കോർ എസ് ആർ ജി, എസ് ആർ ജി, എൻട്രസ് പരീക്ഷയുടെ ചോദ്യപേപ്പർ നിർമാണ കമിറ്റിയംഗം, പരീക്ഷാ ചീഫ് സുപ്രണ്ട്, കോർഡിനേറ്റർ തുടങ്ങി വിവിധ മേഖലകളിൽ രഘുനാഥൻ്റെ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.

സ്കൂളിലെ സ്വപനമായ ഓപൺ ഓഡിറ്റോറിയത്തിൻ്റെ തറക്കില്ലാട്ടാണ് മാഷ് പടിയിറങ്ങുന്നത്. ഇരുപത് ലക്ഷം രുപ അതിനായി ഒരുക്കി വെക്കുകയും ചെയ്തു. കൂടാതെ മാഷിൻ്റെ ശ്രമഫലമായി ഹയർ സെകൻഡറി സയൻസ് വിദ്യാർഥികൾക്ക് ഗണിത ലാബും സ്ഥാപിച്ചു കഴിഞ്ഞു.

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിദ്ധ്യമായ രഘുനാഥൻ ഉദുമയിലെ വിവിധ സംഘടനകളുടെ മുഖ്യ സംഘാടകനുമാണ്. ഉദുമ കോതാറമ്പത്തെ ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ 22 വർഷമായി പ്രസിഡൻ്റായും, ഓക്സിജൻ ഇന്ത്യയുടെ പ്രസിഡൻ്റുമായി പ്രവർത്തിക്കുന്നു.

സ്കൂളിൽ നിന്നും പടിയിറങ്ങിയ പ്രിൻസിപൽ രഘുനാഥൻ മാഷിനൊപ്പം, സന്തത സഹചാരിയായ, മലയാളം അധ്യാപകൻ രതീഷ് പിലിക്കോടും ചേർന്നു. താൻ പഠിപ്പിച്ച ആദ്യ ബാചിലെ വിദ്യാർഥിനി, കുണ്ടാർ സ്വദേശി ആശാലതയുടെ വീട്ടിലേക്കാണ് രഘു മാഷിൻ്റെ സ്കൂളിലെ അവസാന ദിവസം വൈകുന്നേരത്തെ ആദ്യ യാത്ര. നീണ്ട മുപ്പത് വർഷത്തിന് ശേഷമുള്ള ഗുരു ശിഷ്യ സമാഗമത്തിൻ്റെ അനർഘ നിമിഷം കൂടിയായിരുന്നു ഇത്.

ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ട ആശ, ഏക മകളോടൊപ്പം കുണ്ടാറിലാണ് താമസം. മകളുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. വിവാഹത്തിന് വീണ്ടും ഒത്തുകൂടാം എന്ന് പറഞ്ഞാണ് അവിടുന്നും യാത്ര പറഞ്ഞത്. ആശാലതയുടെ വീട്ടിലെത്തിയപ്പോൾ 1991 ലെ ബാചിലെ വിനോദ് കുമാർ അണിഞ്ഞ, അശ് റഫ് തെക്കിൽ, ഉമ, ബിനി പി തോമസ്, ശോഭന പി, സ്കൂൾ സ്റ്റാഫ് ഗോപാലകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

റിടയർമെൻ്റ് ആഘോഷവേളകളാക്കി അടിച്ചു പൊളിക്കുമ്പോൾ അതിലൊന്നും, ഒരു കാര്യവുമില്ലെന്ന് കാട്ടി തരുകയാണ് ഈ മാതൃകാധ്യാപകൻ. ഭാര്യ അനിത കെ വി, മക്കൾ, രോഹൻ രഘുനാഥൻ (എഞ്ചിനീയർ ) ആദിത്യൻ ആർ നാഥ് (പ്ലസ് വൺ വിദ്യാർഥി), ദേവ നന്ദ (രണ്ടാം തരം).

Keywords: Kerala, News, Kasaragod, Chattanchal, Higher Secondary School, Teacher, Retirement, Farewell, Raghunath Maash, Chattanchal Higher Secondary School bids farewell to Raghunath Mash.Post a Comment