Join Whatsapp Group. Join now!

ഭെൽ - ഇഎംഎൽ സമരം 100-ാം ദിനത്തിൽ; തൊഴിലാളികൾ പ്രതിഷേധജ്വാല തീർത്തു

BHEL - EML Protest on 100th day #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 21.04.2021) ഭെൽ - ഇഎംഎൽ കമ്പനിയുടെ സംരക്ഷണത്തിനായി ഒപ്പുമരചുവട്ടിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ 100-ാം ദിനത്തിൽ തൊഴിലാളികൾ പ്രതിഷേധജ്വാല തീർത്തു. സമര സഹായസമിതി ചെയർമാൻ കൂടിയായ എൻഎ നെല്ലിക്കുന്ന് എംഎൽഎ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.                                                                               

Kasaragod, Kerala, News, BHEL-EML, Protest, BHEL - EML Protest on 100th day.

സിപിഎം ഏരിയ സെക്രടറി കെഎ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ കെ പി മുഹമ്മദ് അശ്‌റഫ് സ്വാഗതം പറഞ്ഞു. ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, സിഐടിയു ജില്ലാ പ്രസിഡണ്ട് ഡോ. വിപിപി മുസ്ത്വഫ, എസ് ടി യു ജില്ലാ ജനറൽ സെക്രടറി മുത്വലിബ് പാറക്കെട്ട്, ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ശ്രീനിവാസൻ, എ വാസുദേവൻ, എം രാമൻ, കെ ഭാസ്കരൻ, ഗിരി കൃഷ്ണൻ, ടി പി മുഹമ്മദ് അനീസ്, പി വി കുഞ്ഞമ്പു, കെ ജി സാബു, പ്രദീപൻ പനയൻ, ബി എസ് അബ്ദുല്ല, അനിൽകുമാർ പണിക്കൻ, ടി വി ബേബി, സാബു ജോസഫ് പ്രസംഗിച്ചു.


Keywords: Kasaragod, Kerala, News, BHEL-EML, Protest, BHEL - EML Protest on 100th day.

 < !- START disable copy paste -->

Post a Comment