കാസർകോട്: (www.kasargodvartha.com 29.03.2021) കാസർകോട്ടെ കെട്ടിട നിർമാണ രംഗത്ത് ഉപഭോക്താക്കളുടെ സ്വപ്നങ്ങൾ മികവോടെ യാഥാർഥ്യമാക്കാൻ വോഗ് ആർകിടെക്ട്സ് പ്രവർത്തനം തുടങ്ങി. പ്രസ് ക്ലബ് ജംക്ഷനിൽ സിറ്റി ഗേറ്റ് കോംപ്ലക്സിൽ രണ്ടാം നിലയിലുള്ള ഓഫീസിന്റെ ഉദ്‌ഘാടനം പ്രമുഖ വ്യവസായി എം ഐ എസ് മുഹമ്മദ് കുഞ്ഞിയുടെ സാന്നിധ്യത്തിൽ മുനിസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ നിർവഹിച്ചു. കണ്ണൂർ ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്, അബ്ദുർ റഹ്‌മാൻ കടാങ്കോട്, അഡ്വ. മാധവൻ മാങ്ങാട്, എം എം ഹംസ മേൽപറമ്പ്, ഹുസൈൻ കടാങ്കോട്, അഡ്വ. ബാലകൃഷ്ണൻ നായർ, അബ്ദുല്ല കുഞ്ഞി കാനത്തിൽ, ശാഹിൽ കുദ്രോളി, ക്യാപ്റ്റൻ സുരേഷ് ചാത്തങ്കൈ, ഇഖ്ബാൽ സിറ്റിഗോൾഡ്, അഡ്വ. മുഹമ്മദ് റഫീഖ്, ഡോ. കായിഞ്ഞി, ഉസ്‌മാൻ തെരുവത്ത്, അരുൺ, ജലീൽ കോയ, ഇബ്രാഹിം കടാങ്കോട്, അബ്ദുല്ല ചെമ്പരിക്ക സംബന്ധിച്ചു.
പ്ലാനിങ്, ഇന്റീരിയർ ഡിസൈൻ, നിർമാണം, പെർമിഷൻ, പുനർ നിർമാണം, ലാൻഡ്‌സ്‌കേപ് ഡിസൈൻ, സൈറ്റ് സൂപെർവിഷൻ തുടങ്ങിയ എല്ലാ സേവനവും വോഗ്യുവിൽ നിന്ന് ലഭിക്കും. റസിഡൻഷ്യൽ, കൊമേഴ്സൽ, വില്ല പ്രോജക്ടുകൾ വോഗ് ആർകിടെക്ട്സ് ചെയ്ത് കൊടുക്കും. ചീഫ് ആർകിടെക്ട് സ്വരൂപ്, പ്രോജക്ട് മാനജർ മുഹമ്മദ് ഇർശാദ് കടാങ്കോട്, സിവിൽ കൺസൽടൻറ് സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വോഗ് ആർകിടെക്ട്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഏറ്റവും മികച്ച രീതിയിൽ ഗുണമേന്മയോടെ പൂര്‍ത്തീകരിക്കുകയാണ് വോഗ് ആർകിടെക്ട്സിന്റെ ലക്ഷ്യമെന്നും ഇവർ പറഞ്ഞു.
Keywords: Kasaragod, Kerala, News, Vogue Architects began operations.
< !- START disable copy paste -->