ബദിയടുക്ക: (my.kasargodvartha.com 11.03.2021) എസ് വൈ എസ് ബദിയടുക്ക സോൺ സാന്ത്വനം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അനാഥ കുട്ടികൾക്ക് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം ചെയ്‌തു. 'സ്‌നേഹ കിറ്റ്' എന്ന പേരിൽ സോണിന് കീഴിലെ നിർദ്ധരായ കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകുന്നത്.
ബദിയടുക്ക ദാറുൽ ഇഹ്‌സാനിൽ എസ് വൈ എസ് ജില്ലാ ജനറൽ സെക്രടറി അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, കുമ്പഡാജെ സർകിൾ സാന്ത്വനം സെക്രടറി യുസുഫ് മുസ്‌ലിയാർ കുദിങ്കിലക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബശീർ സഖാഫി കൊല്ല്യം, സിദ്ദീഖ് ഹനീഫി, കബീർ ഹിമമി സഖാഫി ഗോളിയടുക്കം, ഫൈസൽ നെല്ലിക്കട്ട സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, SYS, SYS Badiyadukka Zone distributed kits to orphans.