Join Whatsapp Group. Join now!

മുഹിമ്മാതിൽ വോടർമാർക്കായി 'സ്വീപ് - 2021' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

'Sweep - 2021' awareness program for voters conducted in Muhimmath#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പുത്തിഗെ: (my.kasargodvartha.com 09.03.2021) ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തില്‍ സ്വീപ് - 2021 എന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മുഹിമ്മാതിൽ വോട്ടർമാർക്ക് ബോധവത്കരണം നടത്തി. സിസ്റ്റമാറ്റിക് വോടേഴ്‌സ് എജ്യുകേഷന്‍ ആൻഡ് ഇലക്ട്രാണല്‍ പാര്‍ടിസിപേഷന്‍ പ്രോഗ്രാം കാസര്‍കോട് ആണ് പരിപാടി സംഘടിപ്പിച്ചത്. കന്നി വോടർമാർക്കും ലിസ്റ്റിൽ പേര് ഇല്ലാത്തവർക്കും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി. പരിപാടിയില്‍ നിരവധി പേർക്ക് വോടര്‍ ഐ ഡി കാര്‍ഡും വിതരണം ചെയ്തു.

'Sweep - 2021' awareness program for voters conducted in Muhimmath

എടനാട് വില്ലേജ് ഓഫീസര്‍ സത്യനാരായണ ഉദ്ഘാടനം ചെയ്തു. ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ ലത കുമാരി അധ്യക്ഷത വഹിച്ചു. എഐസിഡിഎസ് മഞ്ചേശ്വരം അഡീഷണല്‍ എ ടി ശശി ക്ലാസിന് നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍ പ്രസംഗിച്ചു. പി എസ് എസ് കൗണ്‍സിലർ സുഷമ നന്ദി പറഞ്ഞു.

Keywords: Kerala, News, Kasaragod, Muhimmath, SWEEP, Assembly Election 2021, Class, 'Sweep - 2021' awareness program for voters conducted in Muhimmath.
< !- START disable copy paste -->


Post a Comment