കാസര്‍കോട്: (my.kasargodvartha.com 06.03.2021) കാസര്‍കോട് വ്യാപാര സ്ഥാപനങ്ങളിലെ തുടര്‍ചയായ കവര്‍ചയ്‌ക്കെതിരെ പൊലീസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ രംഗത്ത്.
വെള്ളിയാഴ്ച പുലര്‍ചെ നഗരത്തിലെ അപ്സര ടൈഗര്‍ ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന വാവ കളക്ഷന്‍, റോഷിയ ഫാന്‍സി, പഴയ ബസ് സ്റ്റാന്‍ഡിലെ എമറാള്‍ഡ് ടവറിര്‍ പ്രവര്‍ത്തിക്കുന്ന അജ്മീര്‍ എന്ന കടയിലും കവര്‍ച നടന്നിരുന്നു. മറ്റ് ചില കടകളില്‍ കവര്‍ചാ ശ്രമവും നടന്നു.
ഇത് വ്യാപാരികളില്‍ ഭീതി പരത്തുകയാണെന്നും രാത്രി കാലങ്ങളില്‍ തങ്ങളുടെ സ്റ്റോക്കുകള്‍ കടയില്‍ താഴിട്ടു പോകുന്ന വ്യാപാരികള്‍ ആശങ്കാകുലരാണ്. അതുകൊണ്ട് തന്നെ ഇത്തരം കവര്‍ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ടെക്സറ്റൈല്‍സ് ആന്റ് ഗാര്‍മെന്റ് ഡീലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമിറ്റി പ്രസിഡന്റ് അശ്റഫ് ഐവ, മറ്റ് ഭാരവാഹികളായ സമീര്‍ ഔട്ട്ഫിറ്റ്, ഹാരിസ് സെനോറ, റഹ് മാന്‍ തൊട്ടാന്‍ എന്നിവര്‍ കാസര്‍കോട് ടൗണ്‍ എസ് ഐക്ക് പരാതി നല്‍കി.