കാസർകോട്: (my.kasargodvartha.com 11.03.2021) മുസ്ലിം ലീഗ് സ്ഥാപക ദിനം നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപൽ, വാർഡ് തലങ്ങളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
സി എച് സിയിൽ രോഗികൾക്കും ജീവന ക്കാർക്കും മധുരം നൽകി
മുളിയാർ: സി എച് സിയിൽ ഡോക്ടർമാർക്കും, ജീവനക്കാർക്കും, രോഗികൾക്കും മധുര പലഹാരവും പാനീയവും വിതരണം ചെയ്ത് ബോവിക്കാനം 12 വാർഡ് മുസ്ലിം ലീഗ് കമിറ്റി സ്ഥാപക ദിനം ആചരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെബി മുഹമ്മദ് കുഞ്ഞി, മെഡികൽ ഓഫീസർ ഡോ. ഈശ്വരനായക്കിന് മധുരം നൽകി ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഹംസ പന്നടുക്കം ചോയിസ് സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രടറി അബൂബകർ ചാപ്പ, വാർഡ് വൈസ് പ്രസിഡണ്ട് മൊയ്തീൻ മണയങ്കോട്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, ഹെൽത് സൂപെർവൈസർ ഹരിദാസ്, എച് ഐ ചന്ദ്രൻ, മാധവൻ നമ്പ്യാർ, അബ്ബാസ് ഫോറിൻ, കെ സി മൻസൂർ സംബന്ധിച്ചു.
പള്ളങ്കോട് ശാഖയിൽ പതാക ഉയർത്തി
പള്ളങ്കോട് : ശാഖാ പ്രസിഡന്റ് എം എ അബ്ദുൽ ഖാദർ പതാക ഉയർത്തി. പഞ്ചായത്ത് യുഡിഎഫ് കൺവീനർ എ ബി ബശീർ പള്ളങ്കോട്, പഞ്ചായത്ത് മുസ്ലിം ലീഗ് അഡ്ഹോക് കമിറ്റി കൺവീനർ കെ പി സിറാജുദ്ദീൻ, അലി ഫൈസി, അശ്‌റഫ് പള്ളത്തൂർ, മൊയ്തീൻ കുഞ്ഞി എ, ഉസാം പള്ളങ്കോട്, സത്താർ പി എം, ആദിൽ എംഎ സംബന്ധിച്ചു.
ഗൃഹ സന്ദർശനം നടത്തി പഴയ കാല പ്രവർത്തകരെ ആദരിച്ചു
മൊഗ്രാൽ. മൊഗ്രാൽ 18-ാം വാർഡ് മുസ്ലിം ലീഗ് കമിറ്റി വാർഡിൽ ഗൃഹ സന്ദർശനം നടത്തുകയും പഴയ കാല ലീഗ് പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. സീനിയർ നേതാവും മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ ബശീർ മുഹമ്മദ് കുഞ്ഞി, കെ കെ അബ്ദുൽ ഖാദർ, ശുഖ്രിയ മുഹമ്മദ്, കെ ടി മുഹമ്മദ് കുഞ്ഞി, വി വി മുഹമ്മദ്, അബ്ദുൽ ഖാദർ പാറവളപ്പ്, എ കെ അബ്ദുല്ല, അബ്ബാസ് പാറവളപ്പ്, സി എം മൊയ്‌തീൻ, കെ ടി മൊയ്‌തീൻ, ദാവൂദ് എന്നിവരെ വീടുകളിലെത്തി ആദരിച്ചു. ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സകീർ അഹ്‌മദ്, ടിഎം ശുഹൈബ്, ഹാദി തങ്ങൾ, സെഡ് എ മൊഗ്രാൽ, പി എ ആസിഫ്, ടി കെ ജാഫർ, മുഹമ്മദ് എം എ, മുഹമ്മദ് കുഞ്ഞി ബി എ, എം ജി എ റഹ്‌മാൻ, മജീദ് റെഡ്ബുൾ, ടി പി എ റഹ്‌മാൻ, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.മല്ലം വാർഡിൽ പ്രഭാതഭേരി
ബോവിക്കാനം: മല്ലം വാർഡിൽ പ്രഭാതഭേരി നടത്തി പതാക ഉയർത്തി. ശരീഫ് മല്ലത്ത് അധ്യക്ഷത വഹിച്ചു. ഹമീദ് സുലൈമാൻ സ്വാഗതം പറഞ്ഞു. മുതിർന്ന ലീഗ് നേതാവ് എംഎ ഖാദറിനെ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി ശരീഫ് കൊടവഞ്ചി ഷാളണിയിച്ച് ആദരിച്ചു. യൂത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്, എംകെ ശാഫി, കെസി മൻസൂർ, മുഹമ്മദ് കുഞ്ഞി മല്ലം നേതൃത്വം നൽകി.
Keywords: Kasaragod, News, Kerala, Muslim League celebrated its founding day with various events.
< !- START disable copy paste -->