- നാസർ കൊട്ടിലങ്ങാട്
കാസർകോട്: (my.kasargodvartha.com 25.03.2021) കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ രക്തദാന ദൗർലഭ്യം പരിഹരിക്കാൻ ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്യവ്യാപകമായി നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ടിസ്റ്റ് ആൻഡ് ആക്ടിവിസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവേദന ഇന്റർനാഷണൽ ബ്ലഡ് ആൻഡ് പ്ലാസ്മ ഡൊണേഷൻ ക്യാമ്പയിനിൽ റെഡ് ഈസ് ബ്ലഡ് കാസർകോട് ജില്ലാ കമിറ്റിയും (ആർ ഐ ബി കെ) പടന്നക്കാട് നെഹ്റു കോളജ് എൻ എസ് എസ് യൂണിറ്റും പങ്കാളികളായി. റെഡ്ക്രോസ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ആർ ഐ ബി കെ സംസ്ഥാന കമിറ്റി അംഗം ശരത് അമ്പലത്തറ, ജില്ലാ സെക്രടറി പ്രസാദ് കാഞ്ഞങ്ങാട് , വിജയകുമാർ, സജിത്ത് കണ്ണോത്ത്, വിഷ്ണു പ്രസാദ് എക്കാൽ നേത്യത്വം നൽകി. രാജ്യത്ത് ഒരാൾ പോലും രക്തം കിട്ടാതെ ബുദ്ധിമുട്ടാൻ പാടില്ല എന്ന ലക്ഷ്യമാണ് പിന്നിലെന്ന് നേതാക്കൾ പറഞ്ഞു
ഒന്നരലക്ഷത്തോളം രക്ത യൂണിറ്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ക്യാമ്പയിൻ വീഡിയോ കോൺഫ്രൻസിലൂടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ 2000ത്തോളം സന്നദ്ധസംഘടനകളും ക്യാമ്പയിനിൽ ഭാഗമായി. ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1500 ഓളം വേദികളിലായി ഒറ്റദിവസംകൊണ്ട് ഒന്നരലക്ഷത്തോളം രക്തദാതാക്കൾ രക്തദാനം നടത്തി. ഗിന്നസ് റെകോഡും പ്രതീക്ഷിക്കുന്നു.
Keywords: Kasaragod, Kerala, News, National, Secretary, Lack of blood donation in the Covid crisis; RIBK and Nehru College NSS unit in Guinness World Record campaign.