കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2021) പ്രവർത്തകർക്ക് ആവേശമായി കാഞ്ഞങ്ങാട് മണ്ഡലം എൻ ഡി എ കൺവെൻഷൻ നടന്നു. നിരവധി പേർ പങ്കെടുത്തു. സംസ്ഥാന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ബി ജെ പി മണ്ഡലം പ്രസിഡന്റ് എൻ മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമിറ്റി അംഗം ഇ കൃഷ്ണൻ, കർഷക മോർച ജില്ലാ പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ബളാൽ, ബി ജെ പി ജില്ലാ സെൽ കോർഡിനേറ്റർ എൻ ബാബുരാജ്, കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർഥി എം ബൽരാജ്, ജില്ലാ സെക്രടറി ശോഭന എച്ചിക്കാനം, ബി സി മോർച ജില്ലാ പ്രസിഡണ്ട് കെ പ്രേംരാജ് കാലിക്കടവ്, ന്യൂനപക്ഷ മോർച ജില്ലാ പ്രസിഡണ്ട് റോയി ജോസഫ് പറക്കളായി സംസാരിച്ചു. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രടറി പ്രശാന്ത് സ്വാഗതവും തിരഞ്ഞെടുപ്പ് കമിറ്റി ചെയർമാൻ അഡ്വ. കെ. രാജഗോപാലൻ നന്ദിയും പറഞ്ഞു.
Keywords: Kanhangad, Kasaragod, Kerala, Constituency, NDA, Convention, Activists, Kanhangad constituency NDA convention excited for activists.
< !- START disable copy paste -->