Join Whatsapp Group. Join now!

ജില്ലാ ലീഗ് ക്രികെറ്റ് 2020 -21: ഡി ഡിവിഷൻ മത്സരങ്ങൾക്ക് തുടക്കമായി

District League Cricket 2020-21: D Division matches begin#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 19.03.2021) ജില്ലാ ക്രികെറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജില്ലാ ലീഗ് ക്രികെറ്റ് ടൂർണമെന്റ് 2020-21 വർഷത്തെ ഡി ഡിവിഷൻ മത്സരങ്ങൾക്ക് തുടക്കമായി. കാഞ്ഞങ്ങാട് മുക്കൂട് ഗ്രൗൻഡിലാണ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദാമൻസ് സന്തോഷ്‌ നഗറും സുഹൃദ് വേദി മധൂരും തമ്മിലായിരുന്നു ആദ്യ മത്സരം.

District League Cricket 2020-21: D Division matches begin

കമിറ്റി ചെയർമാൻ ടി എം ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രികെറ്റ് അസോസിയേഷൻ സെക്രടറി ടി എച് മുഹമ്മദ് നൗഫൽ, ട്രഷറർ കെ ടി നിയാസ്, ജോ. സെക്രടറി അൻസാർ പള്ളം, സ്പോർട്സ് കൗൺസിൽ അംഗം മഹ്‌മൂദ് കുഞ്ഞിക്കാനം, കമിറ്റി അംഗങ്ങളായ രഞ്ജിത് റെഡ് ഫ്ലവർ, അബ്ദുൽ ഖാദർ കല്ലട്ര, അബ്ബാസ് മാര, റിയാസ് മുക്കൂട്, ശഹീദ് മുക്കൂട്, ആബിദ് മുക്കൂട്, സാജിദ് ,ഫവാസ് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Sports, Cricket, Championship. Tournament, District Cricket Association, District League Cricket 2020-21: D Division matches begin.
< !- START disable copy paste -->


Post a Comment