Join Whatsapp Group. Join now!

ഫാസിസത്തിന് വായുവും വെള്ളവും നൽകുന്നത് സാമ്പ്രദായിക രാഷ്ട്രീയക്കാർ: എൻ യു അബ്ദുൽ സലാം

Conservative politicians give support to fascism: NU Abdul Salam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 06.03.2021) കമ്യൂണിസ്റ്റുകാർ ഭരിച്ച സംസ്ഥാനങ്ങളിൽ പോലും സംഘ് പരിവാറിനെ ക്രിയാത്മകമായി ഇല്ലാതാക്കാനോ തടയാനോ സാധിക്കാത്തവരും, സ്വന്തം ഓഫീസ് പോലും സംരക്ഷിക്കാൻ പറ്റാത്തവരുമാണ്

                                                                               
Kasaragod, Kerala, News, Sdpi, Conservative politicians give support to fascism: NU Abdul Salam

 

ന്യുനപക്ഷ സംരക്ഷകരായി വരുന്നതെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡൻ്റ് എൻ യു അബ്ദുൽ സലാം പറഞ്ഞു.

ബാബരി അടക്കമുള്ള വിഷയങ്ങളിൽ സിപിഎമിൻ്റെ നിലപാടുകൾ നമ്മൾ മറന്നിട്ടില്ല ബി ജെ പിക്ക്

ബദലായി വരുന്ന കോൺഗ്രസ് സ്വന്തം എംഎൽഎ മാരെ സംരക്ഷിക്കാനാണെങ്കിലും പറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ കാസർകോട് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജനറൽ സെക്രടറി ഖാദർ അറഫ നായകനായി മൂന്ന് ദിവസമായി നീണ്ടുനിന്ന ജനകീയപ്രചാരണത്തോടനുബന്ധിച്ച് ചെർക്കളയിൽ നിന്നും ആരംഭിച്ച് തെരുവത്ത് സമാപിച്ച പദയാത്രയിൽ സമാപന പൊതുയോഗത്തിൽ അഭിവാദ്യമർപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പ്രദായിക രാഷ്ട്രീയക്കാരും പാർടികളും മുന്നണികളും രാജ്യത്തിൻ്റെ മൂല്യങ്ങളെ നശിപ്പിക്കുന്ന സംഘ് പരിവാറിനെതിരെ ക്രിയാത്മക പ്രതിരോധം തീർക്കുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡലം പ്രസിഡൻ്റ് സകരിയ്യ കുന്നിൽ, ഗഫൂർ നായന്മാർമൂല, സഅദ് ഉളിയത്തടുക്ക, ബശീർ നെല്ലിക്കുന്ന്, ഹക്കീം മാര എന്നിവർ സംസാരിച്ചു.

പദയാത്രയ്ക്ക് നേതാക്കളായ സകരിയ കുന്നിൽ, ഗഫൂർ നായന്മാർമൂല, മുഹമ്മദ് കരിമ്പളം, മുഹമ്മദലി ആലംപാടി, നൗഫൽ നെല്ലിക്കുന്ന്, സകരിയ്യ മുട്ടത്തോടി, ഹമീദ് എരുതുംകടവ്, ബിലാൽ ചൂരി കരിം ബദിയടുക്ക തുടങ്ങിയവർ നേതൃത്വവും നൽകി.


Keywords: Kasaragod, Kerala, News, Sdpi, Conservative politicians give support to fascism: NU Abdul Salam< !- START disable copy paste -->

Post a Comment