കുറ്റിക്കോൽ: (my.kasargodvartha.com 22.03.2021) അത്തിയടുക്കത്ത് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും അഗ്നിരക്ഷ സേനയുടെയും മേൽ നോട്ടത്തിൽ നടന്നു വരുന്ന നീന്തൽ പരീശീലനത്തിൽ യോഗ്യതാ നേടിയവര്‍ക്ക് സ്പോര്‍ട്സ് കൗൺസിലിന്റെ നീന്തൽ പരീശീലന സെർടിഫികറ്റുകൾ അന്തർദേശീയ നീന്തൽ താരം എം ടി പി സൈഫുദ്ദീൻ വിതരണം ചെയ്‌തു.
ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. ബേത്തൂർ കുഞ്ഞമ്പു നായര്‍, ശശിധരൻ എ ടി, വിജയകൃഷ്ണൻ മാസ്റ്റർ, ബാലകൃഷ്ണൻ നായർ എം, വേണുഗോപാലൻ പി, സുധീഷ് ചെടിമോട്ട, പവിത്രൻ എം, അനീസ് അത്തിയടുക്കം പ്രസംഗിച്ചു.
Keywords: Appreciate, Kasaragod, Kerala, News, Certificates were distributed to those who qualified in swimming training
< !- START disable copy paste -->