കാസര്‍കോട്: (www.kasargodvartha.com 03.03.2021) വളര്‍ന്ന് വരുന്ന കായികതാരങ്ങള്‍ക്ക് മതിയായ പരിശീലനം നല്‍കി പ്രതിഭകളായി വാര്‍ത്തെടുക്കാന്‍ രൂപം കൊണ്ട കുമ്പള ഫുട്‌ബോള്‍ അകാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ് ചെയര്‍മാനുമായ യഹ്യ തളങ്കര പറഞ്ഞു.
അന്‍ഡര്‍ 14 കോചിങ് ക്യാമ്പിലേക്ക് ഹാശിര്‍ കുമ്പളയെ ചേര്‍ത്ത് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. കുമ്പള ഫുട്‌ബോള്‍ അകാഡമി ചെയര്‍മാന്‍ അശ്റഫ് കര്‍ള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി എ റഹ്മാന്‍ ആരിക്കാടി സ്വാഗതം പറഞ്ഞു. നാസര്‍ മൊഗ്രാല്‍, നൗശാദ് കന്യപ്പാടി, ഖലീല്‍ മാസ്റ്റര്‍, ഇബ്രാഹിം ബത്തേരി, അന്‍വര്‍ കോളിയടുക്കം, ഖമറുദ്ദീന്‍ തളങ്കര, മുഹമ്മദ് അബ്കോ, ശരീഫ് മൊഗ്രാല്‍, നാസര്‍ ആസിഫ് ബന്നംകുളം സംബന്ധിച്ചു.
Keywords: Kasaragod, Kerala, Sports, News, Kumbala Football Academy's activities gives hope - Yahya Thalangara; Under 14 coaching camp inaugurated.
< !- START disable copy paste -->