Join Whatsapp Group. Join now!

വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് മൂന്ന് നില ഹയർ സെകൻഡറി ഹോസ്റ്റൽ ഇനി സ്വന്തം

Vellachal Model Residential School now owns a three-storey Higher Secondary Hostel
വെള്ളച്ചാൽ: (my.kasrgodvartha.com 12.02.2021) പട്ടികജാതി വികസന വകുപ്പിനു കീഴിൽ ലെള്ളച്ചാലിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഹയർ സെകൻഡറി ഹോസ്റ്റൽ നാടിന് സമർപ്പിച്ചു. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.


വെള്ളച്ചാൽ എം ആർ എസിൽ നിലവിൽ 160 വിദ്യാർഥികളാണുള്ളത്. എസ്എസ്എൽസി വരെയുള്ള 210 വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള വിശാലമായ ഹോസ്റ്റൽ നിലവിലുണ്ട്. സ്‌കൂളിൽ അടുത്ത വർഷം മുതൽ ഹയർ സെകൻഡറി തുടങ്ങാനിരിക്കെയാണ് 3.92 കോടി രൂപ ചെലവിൽ 20,505 സ്ക്വയർഫീറ്റ് വിശാലതയിൽ മൂന്ന് നിലകളുള്ള പുതിയ ഹോസ്റ്റൽ ഉദ്‌ഘാടനം ചെയ്തത്. കിഫ്ബി വഴി കേരള കൺസ്ട്രക്ഷൻ കോർപറേഷൻ 2019 ൽ ആരംഭിച്ച പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായത്. 100 പേർക്ക് ഇവിടെ താമസ സൗകര്യമുണ്ട്. ഡൈനിങ് ഹാൾ, പഠന മുറി, റീഡിങ് റൂം, സിക് റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് പുതിയ ഹോസ്റ്റലിൽ ഒരുക്കിയിട്ടുള്ളത്.

Kerala, Kasaragod, News, Vellachal Model Residential School now owns a three-storey Higher Secondary Hostel.

മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ പി ഐ വിദ്യ ഐഎഎസ് റിപോർട് അവതരിപ്പിച്ചു. സെക്രടറി പുനീത് കുമാർ ഐ എ എസ് സ്വാഗതം പറഞ്ഞു.

ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ എം എൽ എ, എം രാജഗോപാലിനു വേണ്ടി നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ ശിലാഫലകം അനാച്ഛാദനം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, എം രാജഗോപാലൻ എം എൽ എ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ മീനാ റാണി എസ് ഓൺലൈൻ വഴി പ്രസംഗിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്ന കുമാരി, മെമ്പർ സി വി രാധാകൃഷ്ൻ,
ഹെഡ്മാസ്റ്റർ മുഹമ്മദ് കുഞ്ഞി കെ സി, പിടിഎ പ്രസിഡൻ്റ് എം ഗംഗാധരൻ, സീനിയർ സൂപ്രണ്ട് ബശീർ പി ബി പ്രസംഗിച്ചു.

Keywords: Kerala, Kasaragod, News, Vellachal Model Residential School now owns a three-storey Higher Secondary Hostel.




< !- START disable copy paste -->

Post a Comment