പുത്തിഗെ: (my.kasargodvartha.com 15.02.2021) മുഹിമ്മാത് മുപ്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാസി - പൂർവ പ്രവാസി സംഗമം ശ്രദ്ധേയമായി. സൗദി അറേബ്യയിലേക്കുള്ള യാത്ര വിലക്ക് നീക്കി കിട്ടാൻ സർകാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് സംഗമം ആവശ്യപ്പെട്ടു.
യാത്ര വിലക്ക് നേരിട്ടവരിൽ വിസ കാലാവധി തീരാറായ ആളുകളുണ്ട്, വിസ നഷ്ടമാകുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്, ഭീമമായ പണം നൽകിയാണ് പലരും ടിക്കറ്റ് എടുത്തത്, അവർ യാത്ര മുടങ്ങിയത് മൂലം സാമ്പത്തിക പ്രയാസത്തിലാണ്. മാനുഷിക പരിഗണന വച്ചു യാത്രാവിലക്ക് നീക്കാനും സൗദിയിൽ മടങ്ങിയെത്തുന്നവർക്ക് അവരുടെ ക്വാറന്റൈൻ അടക്കമുള്ള സൗകര്യങ്ങൾ ചെയ്യാനും കേന്ദ്ര - സംസ്‌ഥാന സർകാറുകൾ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു.

മുഹിമ്മാത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി. മുനീർ ബാഖവി തുരുത്തി, സുലൈമാൻ കരിവെള്ളൂർ, കന്തൽ സൂപ്പി മദനി, വൈ എം അബ്ദുർറഹ്‌മാൻ അഹ്‌സനി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബൂബകർ കാമിൽ സഖാഫി, വി പി ഫൈസി മൊഗ്രാൽ, അബ്ദുല്ല സുഹ്‌രി, അലിക്കുഞ്ഞി മദനി പ്രസംഗിച്ചു. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ സ്വാഗതവും മൂസ സഖാഫി കളത്തൂർ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Muhimmath, COVID, Corona, Travel ban: Governments must take immediate action: Muhimmat Pravasi Sangam.
< !- START disable copy paste -->