Join Whatsapp Group. Join now!

ഇടതുസർകാറിനെതിരെയുള്ള വിധിയെഴുത്താകും നിയമസഭാ തെരഞ്ഞെടുപ്പെന്ന് പ്രവാസി ലീഗ്

The Pravasi League says the assembly elections will be a verdict against the Left government#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
കാസർകോട്: (my.kasargodvartha.com 28.02.2021) എൽ ഡി എഫ് സർക്കാർ പ്രവാസികളോട് കാണിച്ച അവഗണനക്കും ജനദ്രോഹ നടപടികൾക്കുമുള്ള വിധിയെഴുത്താവും നിയമസഭാ തെരഞ്ഞടുപ്പെന്ന് കേരള പ്രവാസി ലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. കണ്ണിൽ പൊടിയിടാൻ പദ്ധതി പ്രഖ്യാപനമല്ലാതെ ഫലപ്രദമായി ഒരു ക്ഷേമവും നടപ്പിലാക്കിയിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.

സംസ്ഥന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കാസർകോട് ജില്ലാ കമിറ്റി സംഘടി പ്പിക്കുന്ന 'പ്രവാസി സൗഹൃദ സംഗമം' മാർച് എട്ട് തിങ്കളാഴ്ച ഉദുമ കാപ്പിലുള്ള സനബിൽ ഒഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു.

The Pravasi League says the assembly elections will be a verdict against the Left government

പരിപാടി വൻ വിജയമാക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രവാസി ജനപ്രതിനിധികൾക്ക് പ്രസ്തുത പരിപാടിയിൽ സ്വീകരണം നൽകും.
മുസ്ലിം ലീഗ്, പോഷക സംഘടന സംസ്ഥാന, ജില്ലാ നേതാക്കൾ സംബന്ധിക്കും.

പ്രസിഡണ്ട് എ പി ഉമർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. ടി പി കുഞ്ഞബ്ദുല്ല ഹാജി, കൊവ്വൽ അബ്ദുർ റഹ്‌മാൻ, ടി എം ശുഐബ്, സലാം ഹാജി കുന്നിൽ, ബശീർ പാക്യാര പ്രസംഗിച്ചു.

Keywords: Kerala, News, Kasargod, Expatriate, League, LDF, Politics, UDF, Muslim League, Assembly Election 2021, The Pravasi League says the assembly elections will be a verdict against the Left government.


You may like these posts

Post a Comment