Join Whatsapp Group. Join now!

തെരുവരങ്ങിന്റെ സാധ്യതകൾ തുറന്ന് തെരുവ് നാടക സംഗീത ശിൽപ പഠനക്കളരി

Street Drama Music Sculpture Study to open up possibilities #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 02.02.2021) തെരുവരങ്ങിന്റെ സാധ്യതകൾ തുറന്ന് തെരുവ്  നാടക സംഗീത ശിൽപ പഠനക്കളരി. തെരുവ് നാടകത്തിന്റെ പാഠങ്ങളുമായി പ്രമുഖ നടകപ്രവർത്തകർ പഠന കളരിയിൽ  ക്ലാസ്സെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 കലാകാരൻമാർ ആണ് പരിശീലനത്തിന്റെ ഭാഗമായത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനക്കളരിയിൽ നിന്നും തെരുവ് നാടക സംഘം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. 

Street Drama Music Sculpture, Kasaragod, Kerala, News, Street Drama Music Sculpture Study to open up possibilities.

കേരള സംഗീത നാടക അകാദമി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമിറ്റി, കർമം തോടി ഇ എം എസ് വായനശാല എന്നിവയുടെ സഹകരണത്തോടെയാണ്  പഞ്ചദിന തെരുവ് നാടക-സംഗീത ശിൽപ പഠനക്കളരി  അരങ്ങ്‌  സംഘടിപ്പിക്കുന്നത്.

തെരുവ് നാടകം പഠനം പ്രയോഗം എന്ന വിഷയത്തിൽ എ വി അജയകുമാറും തെരുവരങ്ങിന്റെ ചരിത്ര വഴികൾ എന്ന വിഷയത്തിൽ ഇ പി രാജഗോപാലനും ക്ലാസെടുത്തു. ക്യാമ്പ് ഡയറക്ടർ മനോജ് നാരായണൻ, രാമചന്ദ്രൻ വേലേശ്വരം എന്നിവർ  നേതൃത്വം നൽകി.

ഫെബ്രുവരി നാലിന് നടക്കുന്ന സമാപന സമ്മേളനം നാടകകൃത്ത് എൻ ശശീധരൻ ഉദ്ഘാടനം ചെയ്യും.


Keywords: Street Drama Music Sculpture, Kasaragod, Kerala, News, Street Drama Music Sculpture Study to open up possibilities.

Post a Comment