Join Whatsapp Group. Join now!

കോവിഡ് കാലത്തെ മുഹിമ്മാത് സാന്ത്വന പ്രവര്‍ത്തനത്തിന് പുത്തിഗെ ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരം

Puthige Grama Panchayat approves Muhimmat consolation work during covid period#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പുത്തിഗെ: (my.kasargodvartha.com 23.02.2021) കോവിഡ് കാലത്തെ കാരുണ്യ പ്രവർത്തങ്ങൾക്ക് മുഹിമ്മാതിന് പുത്തിഗെ പഞ്ചായത്തിന്റെ അംഗീകാരം പഞ്ചായത്ത് വികസന സെമിനാറിൽ വെച്ച് ഉപഹാരം പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ മുഹിമ്മാത് ത്  പി ആര്‍ വിഭാഗം കണ്‍വീനര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ക്ക് കൈമാറി.

Puthige Grama Panchayat approves Muhimmat consolation work during covid period


കോവിഡ് കെയർ സെന്ററിന് മുഹിമ്മാത് കെട്ടിടം വിട്ട് നൽകിയിരുന്നു. 370 ബെഡുകൾ നൽകുകയും ആംബുലൻസ് സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മെഡികൽ ഉപകരണങ്ങളും നൽകിയിരുന്നു. കൂടാതെ  കോവിഡ് വാക്സിനേഷൻ സെന്ററിന് വേണ്ടി മുഹിമ്മാത് സാന്ത്വനം ഓഫീസ് സമുച്ചയം ആരോഗ്യ വകുപ്പിന് വിട്ട് നൽകുകയും ചെയ്തിട്ടുണ്ട്.

സെമിനാർ ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയന്തി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാരായണ നായക്, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ചന്ത്രാവതി, ടി എന്‍ ചന്ത്രാവതി, അനില്‍ കുമാര്‍ കെ പി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാലാക്ഷ റൈ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത എം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിത അധ്യക്ഷന്‍ അബ്ദുല്‍ മജീദ് എം എച്, മെമ്പര്‍മാരായ ഗംഗാദരന്‍, ശാന്തി വൈ, ആസിഫ് അലി കന്തല്‍, പ്രേമ പി, കാവ്യശ്രീ ബി കെ, ജനാര്‍ദന പൂജാരി കെ, അനിത ശ്രീ, കേശവ എസ് ആര്‍, ജയന്തി, കുടുംബശ്രീ സി ഡി എസ് പുത്തിഗെ അധ്യക്ഷ സുന്ദരി, ആസുത്രണ സമിതി ഉപാധ്യക്ഷന്‍ പി ബി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രടറി കെ ഹരീഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രടറി തോമസ് പി വി നന്ദിയും പറഞ്ഞു.

പുത്തിഗെ പഞ്ചായത്ത് 2021-22 വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട നിർദേശങ്ങൾ മുഹിമ്മാത് അഡ്മിനിസ്ട്രഷന്‍ വിഭാഗം കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍ സെമിനാറിൽ അവതരിപ്പിച്ചു.

Keywords: Kasaragod, Kerala, News, Puthige Grama Panchayat approves Muhimmat consolation work during Covid period.

< !- START disable copy paste -->

Post a Comment