കാഞ്ഞങ്ങാട്: (www.kasrgodvartha.com 19.02.2021) കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഹോം ഗാര്‍ഡുമാരെയും വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഹോംഗാര്‍ഡുമാരുടെ കുട്ടികളെയും ആദരിച്ചു. കേരള ഹോം ഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.
ഹോം ഗാര്‍ഡുമാരായ പി കെ ജയന്‍, കെ പി അരവിന്ദന്‍, എം എ ഇകണോമിക്‌സില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ടാം റാങ്ക് നേടിയ അശ്വിനി, മെഡികല്‍ എന്‍ട്രന്‍സ് പ്രവേശനം നേടിയ ഹേന രാജ്, ബി എസ് സി കെമിസ്ട്രിയില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയ പി വി അശ്വിനി, എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ അമൃത, അമല എന്നിവരെയാണ് ആദരിച്ചത്.
ഹൊസ്ദുര്‍ഗ് ഡി വൈ എസ് പി സജീഷ് വാഴവളപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ വി ബിജു, സെക്രടറി സുധാകരന്‍ ആട്ടക്കാട് സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Kerala Home Guard Welfare Association honors top winners and covid defence fighters.
< !- START disable copy paste -->