Join Whatsapp Group. Join now!

സർകാർ അറിയിപ്പുകൾ; ബസുകളുടെ സമയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നു, പൊലീസ് പരാതി പരിഹാര സിറ്റിംഗ് 15 ന്, കശുവണ്ടി തോട്ടം ലേലം ചെയ്യുന്നു, നീലേശ്വരം കൗൺസിൽ യോഗം 12ന്

Government notices; Digitizes bus timings #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 11.02.2021) സ്വകാര്യ ബസുകളുടെ സമയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളുടെയും സമയവിവര പട്ടിക ബസുടമകൾ സ്വയം സാക്ഷ്യപ്പെടുത്തി ഇനി പറയുന്ന ക്രമത്തിൽ കാസർകോട് ആർ ടി ഓഫീസിൽ ഹാജരാക്കണം. തീയ്യതി, രജിസ്റ്റർ നമ്പർ എന്ന ക്രമത്തിൽ, ഫെബ്രുവരി 15 - 1 മുതൽ 2500 വരെ, 16 - 2501 മുതൽ 5000 വരെ, 17 - 5001 മുതൽ 7500 വരെ, 18 - 7501 മുതൽ 9999 വരെ. പൊലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിംഗ് ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.




കാസർകോട് റെയിഞ്ചിലെ കശുമാവിൻ തോട്ടങ്ങളിൽ നിന്നും 2021ലെ കശുവണ്ടി ശേഖരിച്ചുകൊണ്ടു പോകുന്നതിനുള്ള അവകാശം ലേലം ചെയ്തതിൽ അവശേഷിക്കുന്ന രണ്ട് തോട്ടങ്ങൾ ഫെബ്രുവരി 22ന് രാവിലെ 11.30 മണിക്ക് പൊതുലേലത്തിൽ വിൽപന നടത്തുന്നു. 

താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം പങ്കെടുക്കുക. ഫോൺ - 04994 225072
നീലേശ്വരം മുനിസിപൽ കൗൺസിൽ യോഗം ഫെബ്രുവരി 12ന് ഉച്ചയ്ക്ക് 2.30 ന് മുനിസിപൽ കൗൺസിൽ ഹാളിൽ നടത്തും.


Keywords: Kasaragod, Kerala, News, Government, Bus, Government notices; Digitizes bus timings.
< !- START disable copy paste -->

Post a Comment