Join Whatsapp Group. Join now!

സർകാർ അറിയിപ്പുകൾ: ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച; സ്വര്‍ണാഭരണങ്ങള്‍ ലേലം ചെയ്യുന്നു; ഡി സി എ ആറാം ബാച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; സൗജന്യ ഐ ടി പരിശീലനം; ക്വടേഷൻ ക്ഷണിച്ചു; 'സ്‌പെക്ട്രം' തൊഴില്‍മേള 24 ന്; ലൈബ്രറേറിയന്റെ ഒഴിവ്; ടെൻഡർ ക്ഷണിച്ചു

Government Notices 24/02/2021#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്‌: (my.kasargodvartha.com 24.02.2021) ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10ന്  സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. റിപോര്‍ടര്‍, ഗ്രാഫിക് ഡിസൈനര്‍, ഓഫീസ് അസിസ്റ്റന്റ്, വീഡിയോ എഡിറ്റര്‍, ടെലികോളര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ജേര്‍ണലിസം കോഴ്സ് കഴിഞ്ഞവര്‍ക്ക് റിപോര്‍ടര്‍ തസ്തികയിലേക്കും പ്ലസ്‌ടുവിൽ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റ്, ടെലികോളര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍:  9207155700

Government Notices

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 12.63 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മാര്‍ച്  നാലിന് രാവിലെ 11 ന് കളക്ടറേറ്റില്‍ ലേലം ചെയ്യും. ഫോണ്‍: 04994 255010

സ്‌കോള്‍ കേരള തിരഞ്ഞെടുത്ത സര്‍കാര്‍/എയ്ഡഡ്/വൊകേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂടര്‍ ആപ്ലികേഷന്‍ കോഴ്സ് (ഡിസിഎ) ആറാം ബാച് പ്രവേശനത്തിന് പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 60 രൂപ പിഴയോടെ മാര്‍ച്ച് 6 വരെയും അപേക്ഷിക്കാം.

അഞ്ചാം ബാചിന്റെ പൊതു പരീക്ഷ അതത് പഠന കേന്ദ്രങ്ങളില്‍ നടക്കും. മൂന്ന്, നാല് ബാചുകളില്‍ പരീക്ഷ രജിസ്റ്റര്‍ ചെയ്ത് എഴുതാത്തവര്‍ക്കും നിര്‍ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോണ്‍:  9447913820

പട്ടികജാതിവികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടപ്പിലാക്കിവരുന്ന സൈബര്‍ശ്രീ പ്രൊജക്ടില്‍ 2021ലെ  പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ബിടെക് / ഡിഗ്രി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്, ഐ ടി ഓറിയന്റഡ് ബിസിനസ് മാനജ്‌മെന്റ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി അനിമേഷന്‍, ഐടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയിലാണ് പരിശീലനം. പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 5000 രൂപ പ്രതിമാസം സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷ ഫോമും www.(dot)cybersri.(dot)org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2933944, 9447401523, 9895788334

ചെങ്കള ഗ്രാമ പഞ്ചായത്തിലെ പൈക്ക പോടറി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിയുടെ തൊഴില്‍ ആധുനികവത്കരണത്തിനും, നൈപുണ്യ വികസനത്തിനും, ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനുമായുള്ള പദ്ധതിയുടെ ആവശ്യത്തിലേക്കായി  സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ മുഖേന ആറ് പോടേർസ് വീല്‍, രണ്ട് പഗ്മില്‍ എന്നിവ ലഭ്യമാക്കുന്നതിന് ക്വടേഷന്‍ ക്ഷണിച്ചു. ക്വടേഷന്‍ ഫോം www.(dot)ksbcdc.(dot)com ലും കോര്‍പറേഷന്റെ കാസര്‍കോട് ജില്ലാ ഓഫീസിലും  ലഭ്യമാണ്. ഫോണ്‍: 04994 227060, 227062.

കേരള സര്‍കാരിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ഐ ടി ഐ യില്‍ ഫെബ്രുവരി 24 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ 'സ്‌പെക്ട്രം- 2021' തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സര്‍കാര്‍/പ്രൈവറ്റ് ഐ ടി ഐകളില്‍ നിന്നും വിജയകരമായി തൊഴില്‍ പരിശീലനം പൂര്‍ത്തീകരിച്ച ട്രെയിനികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക്   www.(dot)spectrumjobs.(dot)org എന്ന ഓണ്‍ലൈന്‍ ജോബ് പോര്‍ടല്‍ വഴിയും, തൊഴില്‍മേളയിലെ സ്‌പോട്  രജിസ്‌ട്രേഷന്‍ കൗണ്ടര്‍ വഴിയും പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍:  9496140010, 9446885406.

കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ലൈബ്രേറിയന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 27ന് രാവിലെ 11 ന് പഞ്ചായത്തില്‍. ലൈബ്രറി സയന്‍സില്‍ സെർടിഫികറ്റ് / ബിരുദം, കമ്പ്യൂടര്‍ പരിജ്ഞാനം, ഡി ടി പി മലയാളം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

കേരള കേന്ദ്ര സര്‍വകലാശാല പെരിയ ക്യാമ്പസിന്റെ സൗന്ദര്യവത്കരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. സര്‍വകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സൗന്ദര്യവത്കരണത്തില്‍ മുന്‍പരിചയമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ക്കോ കമ്പനികള്‍ക്കോ പങ്കെടുക്കാം. 2021 മാര്‍ച്ച് 10ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി ടെൻഡർ സമര്‍പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.(dot)cukerala.(dot)ac.(dot)in സന്ദര്‍ശിക്കുക.

Keywords: Kasaragod, Kerala, News, Government Notices 24/02/2021.

< !- START disable copy paste -->

Post a Comment