Join Whatsapp Group. Join now!

വൈജ്ഞാനിക പാരമ്പര്യത്തിന്റെ മൂന്ന് പതിറ്റാണ്ട്: മുഹിമ്മാതിന്റെ 30-ാം സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ colorful start to the 30th founding anniversary of Muhimmat
പുത്തിഗെ: (my.kasargodvartha.com 14.02.2021) വൈജ്ഞാനിക പാരമ്പര്യത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട മുഹിമ്മാതുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ ചരിത്ര സന്ദേശമുയര്‍ത്തി 30-ാം സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. 1992-ല്‍ സ്ഥാപിതമായ മുഹിമ്മാതിന് 29 വയസ്സ് പൂര്‍ത്തിയാക്കി 30-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുഹിമ്മാതിന്റെ 30 ആണ്ടിന്റെ സേവനം അയവിറക്കി 30 പതാകകള്‍ വാനില്‍ ഉയര്‍ന്നു. പരിപാടിക്ക് തുടക്കം കുറിച്ച് അഹ്ദല്‍ മഖാം സിയാറത്തിന് വെസ് പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. മുഹിമ്മാത് ജനറല്‍ സെക്രടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുഞ്ഞി മുഹ് മദ് സഖാഫി പറവൂര്‍ പ്രസംഗിച്ചു.    
                                                                        
Kasaragod, News, Kerala, colorful start to the 30th founding anniversary of Muhimmath.

ഹാജി അമീര്‍ അലി ചൂരി, എം അന്തുഞ്ഞി മൊഗര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ സലാം ദാരി കുബണൂര്‍, സി എച്ച് മുഹമ്മദ് കുഞ്ഞി പട്ള, ശാഫി ഹാജി മുഹിമ്മാത്ത്‌ നഗര്‍, കബീര്‍ കിന്നിംഗാര്‍, കന്തല്‍ സൂപ്പി മദനി, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക, ജീലാനി അബ്ദുര്‍ റഹ്് മാന്‍ ഹാജി, അബൂബക്കര്‍ ഗുഡൈ, മൂസ്ഥഫ സഖാഫി, തുടങ്ങിയവര്‍ പങ്കെടുത്തു.


ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് പ്രവാസി പൂര്‍വ്വ പ്രവാസി സംഗമം നടക്കും. വിവിധ രാജ്യങ്ങളില്‍ പ്രവാസി നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കു.

Keywords: Kasaragod, News, Kerala, colorful start to the 30th founding anniversary of Muhimmath.

Post a Comment