Join Whatsapp Group. Join now!

ഉപഹാരങ്ങളും ബോധവത്കരണവും നൽകി കയ്യടി നേടി കുട്ടി പൊലീസുകാർ

Child policemen applauded with gifts and awareness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 12.02.2021) റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോടോർ വാഹന വകുപ്പും, നായന്മാർമൂല ടി ഐ എച് എസ് എസ് സ്കൂളിലെ എസ് പി സി വിദ്യാർഥികളും സംയുക്തമായി വാഹന പരിശോധനയും ബോധവൽകരണവും നടത്തി. 'റോഡ് സുരക്ഷ ജീവൻ രക്ഷ പരിപാടി' എന്ന മുദ്രാവാക്യത്തിൽ ആയിരുന്നു പരിപാടി. നിയമങ്ങൾ പാലിച്ചു വന്ന റോഡ് ഉപയോക്താകൾക്ക് ഉപഹാരങ്ങളും നിയമ ലംഘകർക്ക് ബോധവത്കരണവും നൽകി കുട്ടി പൊലീസുകാർ കയ്യടി നേടി.

Child policemen applauded with gifts and awareness


എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ജേർസൺ ടി എം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിലൂടെ റോഡ് സുരക്ഷാ സന്ദേശങ്ങൾ കൈമാറുന്നത് വലിയ ഉത്സാഹത്തോടെയാണ് സമൂഹം ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എം വി ഐ ബിനീഷ് കുമാർ, കമ്യുണിറ്റി പോലീസ് ഓഫീസർ എ എ ഇല്യാസ്‌, എ എം വി മാരായ എ അരുൺ രാജ്, ജിജോ വിജയ് സി വി, പ്രവീൺ കുമാർ, എം സുധീഷ്, എസ് പി സി ചുമതലയുള്ള ഗൗസിയ ടീചർ എന്നിവർ പ്രത്യേക വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, SPC, Police, Vehicle, Department, Child policemen applauded with gifts and awareness.
< !- START disable copy paste -->

Post a Comment