മേൽപറമ്പ്: (www.kasargodvartha.com 15.02.2021) ചന്ദ്രഗിരി ക്ലബിന്റെ എം എം കെ വിനേഴ്സ് ട്രോഫിക്കും, ഗോൾഡൻ ഫോർ റനേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മെംബേർസ് പ്രീമിയർ സോകർ ലീഗ് ടൂർണമെന്റിൽ പാറപ്പുറം സ്ട്രൈകേഴ്സിന് കിരീടം. വളപ്പിൽ ടൈഗേർസിനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് പാറപ്പുറം ജേതാക്കളായത്. അൻവർ സി എൽ, ആശിഫ് പാറ, ശുഹൈബ് എന്നിവർ വിജയികൾക്ക് വേണ്ടി ഗോളുകൾ നേടി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ശുഹൈബിനെയും, ഡിഫെൻഡറായി ഭഖ്തിയാറിനെയും, മികച്ച ഗോൾ കീപറായി ബാദുശയെയും തിരഞ്ഞെടുത്തു. റശീദ് കീഴൂർ, ആശിഖ്, ശഫീഖ് കൈനോത്ത് റഫറിമാറായിരുന്നു. കൺവീനർ അബ്ദുർറഹ് മാൻ, മുനീർ പള്ളിപ്പുറം ടൂർണമെന്റ് നിയന്ത്രിച്ചു. എം എം കെ വാടർ സൊല്യൂഷൻസ് ഉടമ ഹനീഫ് എം എം കെ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
Keywords: Kasaragod, Kanhangad, News, Kerala, Chandragiri Club, Chandragiri Club Soccer League; Rock Strikers win.