കുടുംബത്തിലും സമൂഹത്തിലും സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ ധാര്‍മിക വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കുടുംബങ്ങളോട് പോലും സഹാനുഭൂതി ഇല്ലാതെ പെരുമാറാന്‍ മടിക്കാത്ത ഒരു സമൂഹം നമുക്കിടയിലിന്ന് വളര്‍ന്ന് വരുന്നു. ധാർമികത ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. നാളെയുടെ വിളക്കാവേണ്ട വിദ്യാർഥി - വിദ്യാർഥിനികൾ ധാർമിക മൂല്യമുയർത്തിപിടിക്കുന്ന കുടുംബത്തിന്റെ സൃഷ്ടിപ്പിനായി സജ്ജരാകണം. കുടുംബം നന്നായാലേ രാജ്യത്തിനും സമൂഹത്തിനും ഗുണം ചെയ്യുന്ന യുവതലമുറയെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് വേണ്ടിയാണ് സഅദിയ്യ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിന്‍സിപൽ സ്വലാഹുദ്ദീൻ അയ്യൂബി അധ്യക്ഷത വഹിച്ചു. മുനീര്‍ ബാഖവി തുരുത്തി മുഖ്യാതിതിയായിരുന്നു. അലി സഅദി പൂച്ചക്കാട് സ്വാഗതവും അസീസ് സഅദി മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Sadiya Arabic Collage, Certificate distributed at Saadiya Arabic College; Syed Muthukoya Thangal Kannavam said that moral education is essential for the creation of a good society.< !- START disable copy paste -->