മുളിയാർ: (my.kasargodvartha.com 15.02.2021) ബോവിക്കാനം - ബാവിക്കര റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന് ആവശ്യം. മുളിയാർ പഞ്ചായത്തിന്റെ 12- ാം വാർഡ് ഗ്രാമസഭ യോഗമാണ് ആവശ്യം ഉന്നയിച്ചത്. നടപ്പു വര്‍ഷ പദ്ധതി രൂപീകരണം, മുൻ വര്‍ഷത്തെ വ്യക്തിഗത ലിസ്റ്റ് അംഗീകരിക്കൽ, എൻ ആർ ഇ ജി ലേബർ ബജറ്റ് തുടങ്ങിയവ ഗ്രാമസഭ യോഗത്തിൽ അജൻഡകളായിരുന്നു.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, ആസൂത്രണ സമിതി അംഗം കെ ബി മുഹമ്മദ് കുഞ്ഞി, കെ അബ്ദുൽ ഖാദർ കുന്നിൽ, ഹംസ പന്നടുക്കം ചോയിസ്, മസൂദ് ബോവിക്കാനം, കൃഷ്ണന്‍ ചേടിക്കാല്‍, അബൂബകർ ചാപ്പ, ശരീഫ് പന്നടുക്കം, ജിതേഷ് ചിപ്ലിക്കായ, ഉമർ ബെള്ളിപ്പാടി, അബ്ദുല്ല കുഞ്ഞി സൗത്, ഹമീദ് മുക്രി സൗത്, നുസ്രത്, അബ്ദുല്ല ഇദ്ദീൻ, ബി എം മഹ് മൂദ്, എന്‍ ആര്‍ ഇ ജി ഉദ്യോഗസ്ഥ ജ്യോതി, അംഗനവാടി വർകർ കാർത്തിക, ശാലിനി, കുടുംബശ്രീ ഭാരവാഹികളായ ഉഷാ ഗോപാലൻ, ശൈലജ നേതൃത്വം നല്‍കി. ഗ്രാമ സഭ കോ ഓഡിനേറ്റര്‍ വേണുകുമാര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
Keywords: Kerala, News, Kasaragod, Bovikkanam, Bavikkara, Panchayath, Muliyar, Bovikanam-Bavikkara road should be taken over by Public Works: Muliyar Panchayat Gram Sabha.
< !- START disable copy paste -->