വെള്ളരിക്കുണ്ട്: (my.kasargodvartha.com 10.02.2021) അതിജീവന കാലത്തെ ആഹ്‌ളാദ കൂട്ടം. മലയോര മേഖലയിലെ കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരള, ചിറ്റാരിക്കാൽ ബി ആർ സി സംഘടിപ്പിക്കുന്ന പഞ്ചദിന ക്യാമ്പിന് തുടക്കമായി. ബളാൽ കമ്യുണിറ്റി ഹാളിൽ ആരംഭിച്ച നാട്ടരങ്ങ് എന്ന പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു.
കോവിഡ് കാലത്ത് സ്കൂളിൽ പോകാൻ കഴിയാതെ വീടിനുള്ളിൽ തന്നെ ഇരുന്ന് ഓൺലൈൻ വഴി പഠനം നടത്തുന്ന വിദ്യാർഥികൾക്ക് നാട്ടരങ്ങ് പോലുള്ള ക്യാമ്പുകൾ ഊർജസ്വലത പകരും എന്ന് രാജു കട്ടക്കയം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ശിവൻ, ശ്രീജ രാമചന്ദ്രൻ ബളാൽ ഗവ. ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ പി ബാബു രാജൻ, പി ടി എ പ്രസിഡന്റ് കെ രാധാകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. കെ പി ബാബു സ്വാഗതവും ജെസ് ജോസഫ് നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ആദ്യദിനം മഞ്ഞുരുക്കൽ പരിപാടിക്ക് പ്രശസ്ത അധ്യാപകൻ നിർമൽ കുമാർ കാടകം നേതൃത്വം വഹിച്ചു. മലയോര മേഖലയിലെ തീരദേശത്തു നിന്നും അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 30 കുട്ടികളാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന നാട്ടരങ്ങ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ വിവിധ കലാ പ്രകടനങ്ങളും അരങ്ങേറും.
Keywords: Kerala, Kasaragod, News, Nattarang camp started in Balal.
< !- START disable copy paste -->