● മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മൊഗ്രാൽ: (MyKasargodVartha) പൗരപ്രമുഖനും, മുംബൈയിലെ പഴയകാല ഹോട്ടൽ വ്യാപാരിയുമായിരുന്ന മൊഗ്രാൽ മുഹിയദ്ധീൻ ജുമാമസ്ജിദിന് സമീപത്തെ എവർഗ്രീൻ ഹൗസിൽ കെ.പി. അബ്ദുല്ല (87) നിര്യാതനായി.
നേരത്തെ ദീർഘകാലം മുംബൈ-മൊഗ്രാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എം.ജി. കദീജ. മക്കൾ: കെ.പി. അസീമ, കെ.പി. സുഹ്റ, കെ.പി. സഹീർ, കെ.പി. സിദ്ദീഖ് സഫീർ (രണ്ട് പേരും ഓസ്ട്രേലിയ).
മരുമക്കൾ: അബ്ദുൽ ഖാദർ എരിയപ്പാടി, നേഹ സൽമ മംഗ്ളൂരു, കദീജ മുബീന കാസർകോട്, പരേതനായ ബി.എൻ. അബ്ദുല്ല വലിയ നാങ്കി.
സഹോദരങ്ങൾ: പരേതരായ അബ്ദുൽ റഹ്‌മാൻ, മുഹമ്മദ്, സുലൈമാൻ, ഇബ്രാഹിം, ആത്തിക, ആയിഷ, ആമിന, ബി. ഫാത്തിമ.
മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും അനുശോചനങ്ങളും താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.
Article Summary In English: Veteran hotelier and prominent figure in Mogral, K.P. Abdullah (87), passed away. He was a former long-time office bearer of the Mumbai-Mogral Muslim Jamaat Committee. He was laid to rest at the Mogral Kadappuram Valiya Juma Masjid cemetery.
Keywords: Kerala news, Kasaragod news, Mogral news, Obituary news, Hotelier death news, Muslim Jamaat news, Community leader news, KP Abdullah news
#Mogral #Kerala #Obituary #CommunityLeader #KPAbdullah #RIP