കാസർകോട്: (my.kasargodvartha.com 28.02.2021) സ്വീപ്ന്റെ ആഭിമുഖ്യത്തിൽ കാസർകോട് നിയോജക മണ്ഡലത്തിലെ സമ്മതിദായകർക്കായുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ പുതിയ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സിഗ്നേചർ ക്യാംമ്പയിന്റെ ഭാഗമായി നിരവധി പേർക്ക് വോടേർസ് ഐ ഡി ലഭിക്കാനുള്ള നടപടികൾ കൈകൊണ്ടു.
പുതിയ സ്റ്റാൻഡിൽ വച്ച് നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. സ്കൂൾ കോളജ് വിദ്യാർഥികൾ ഉൾപെടെയുള്ള പുതു തലമുറയിലെ വോടർമാർക്ക് ജനാധിപത്യത്തിന്റെയും വോടിന്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പരിപാടിയിലൂടെ സാധിച്ചു. ഓടോ സ്റ്റാൻഡുകൾ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബോധവൽക്കരണ പരിപാടി.

വോടർ ഐ ഡി, വോടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ എന്നിവയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾ സംശയങ്ങളുമായി സ്വീപ് ഹെൽപ് ഡെസ്കിലെത്തി സംശയ നിവാരണം നടത്തി.
പുതിയ ബസ് സ്റ്റാൻഡ് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ സ്വീപ് ഹെൽപ് ഡെസ്കിൽ എത്തി ആവിശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകി. ബോധവൽക്കരണം ജനമൈത്രി ബീറ്റ് ഓഫീസെർ മധു കാരക്കടവും, ഒപ്പ് ശേഖരണ ക്യാംമ്പയിൻ ഡി ഇ ഒ നന്ദി കേശനും ഉദ്‌ഘാടനം ചെയ്തു. സുരേഷ് കൊട്രച്ചാൽ സ്വാഗതം പറഞ്ഞു. എസ് എസ് സാഹ്നി സംസാരിച്ചു.
Keywords: Kerala, News, Kasaragod, Awareness Programme, Election, Assembly Election 2021, An awareness program was organized to create electoral awareness among the new generation.
< !- START disable copy paste -->