Join Whatsapp Group. Join now!

കുമ്പഡാജെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ പരിശീലനം നടന്നു; വാർഡ് ശുചിത്വ സമിതികൾ പുനസംഘടിപ്പിക്കും

Training by the Health Department to Kumbadaje Grama Panchayat members held #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പഡാജെ: (my.kasargodvartha.com 08.01.2021) കുമ്പഡാജെ ഗ്രാമപഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ പരിശീലനം ഗ്രാമപബായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തി. കോവിഡ് പ്രതിരോധം, സ്രവപരിശോധന, പൾസ് പോളിയോ, വാർഡ്ശുചിത്വ സമിതി, പാലിയേറ്റീവ്, രോഗ പ്രതിരോധ പ്രവർത്തനം, ഫണ്ട് വിനിയോഗം, മറ്റു ആരോഗ്യ പരിപാടികൾ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.

വാർഡ് ശുചിത്വ സമിതികൾ പുനസംഘടിപ്പിക്കാൻ തിരുമാനിച്ചു. കുമ്പള ഹെൽത്ത് ബ്ലോകിലെ 7 ഗ്രാമപഞ്ചായത്തുകളിലെ പരിശീലനമാണ് നടന്നുവരുന്നത്. ബദിയഡുക്ക, എൺമകജെ, പുത്തിഗെ, മധൂർ ഗ്രാമപഞ്ചായത്തുകളിൽ ജനുവരി15 മുമ്പ് പൂർത്തിയാക്കും.


Training by the Health Department to Kumbadaje Grama Panchayat members held

വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്തയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസൊളിഗെ ഉദ്ഘാടനം ചെയ്തു. മെഡികൽ ഓഫീസർ ഡോ. സായിദ് ഹമീദ് ശുഹൈബ്, ബ്ലോക് ഹെൽത് സൂപർ വൈസർ ബി അശ്റഫ്, പി എച് എൻ സൂപർവൈസർ ജൈനമ്മ തോമസ്, ഹെൽത് ഇൻസ്പെക്ടർ ജി സുനിൽ എന്നിവർ ക്ലാസെടുത്തു.

ഗ്രാമപബായത്ത് മെമ്പർമാരായ ടി എം അബ്ദുർ റസാഖ്, ജി കൃഷ്ണ ശർമ്മ, ഹരീഷ ഗോസാഡ, സുന്ദര മവ്വാർ, ഖദീജ, മുംതാസ്, സുനിത ജെ റൈ, മീനാക്ഷി, സുഹ്റ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത് ഇൻസ്പെക്ടർ റോബിൻസൺ സ്വാഗതവും, ജെ പി എച് എൻ ജയകുമാരി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Kumbadaje, Training, Health Department, Class, Training by the Health Department to Kumbadaje Grama Panchayat members held.



Post a Comment