കാസർകോട്: (www.kasargodvartha.com 17.01.2021) നഗരസഭയിൽ ലീഗ് ബി ജെ പിക്ക് വഴിയൊരുക്കുന്നത് ബോധപൂർവ്വമാണെന്ന് ഫോർട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രം പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി.
കാസർകോട് നഗരസഭയിൽ ദുരഭിമാനവും സ്വതന്ത്ര അംഗങ്ങളോടും സി പി എമിനോടുമുള്ള വിരോധവും മൂലം വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് ബി ജെ പി പ്രതിനിധിയെ ചെയർമാൻ പദവിയിലെത്തുന്നതിന് സഹായകമാവുന്ന നിലപാടാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചതെന്നും ഇതുവഴി ബി ജെ പിക്ക് അവസരമുണ്ടായാൽ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷട്രീയ മുതലെടുപ്പ് നടത്താനുമുള്ള പാഴ് വേലയാണ് ലീഗ് ജില്ലാ ജനറൽ സെക്രടറിയുടെ പ്രസ്താവനയെന്നുമാണ് യോഗം കുറ്റപ്പെടുത്തുന്നത്.
വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് മുസ്ലിം ലീഗിന് ജയിക്കാനാവശ്യമായ അംഗങ്ങളില്ലാതാവുകയും ലീഗും ബി ജെ പിയും തുല്യ നിലയിലുള്ള സാഹചര്യത്തിൽ ബി ജെ പിക്ക് നറുക്ക് വീഴാതിരിക്കാൻ പിന്തുണ തേടിയാൽ സ്വതന്ത്രർ ലീഗിനെ സഹായിക്കാമെന്ന സന്നദ്ധതയും നിലപാടുമറിയിച്ച് ലീഗ് നേതൃത്വവുമായി മുൻ നഗരസഭാംഗം റാശിദ് പൂരണം ബന്ധപ്പെട്ടപ്പോൾ പിന്തുണ വാഗ്ദാനത്തെ നിരാകരിക്കുകയും ബി ജെ പി യെ ഓർത്ത് സ്വതന്ത്രർ വേവലാതിപ്പെടേണ്ടതില്ല എന്ന മറുപടിയോടെ പ്രതികരിക്കുകയുമായിരുന്നു ലീഗ്.
ഇത് വിദ്യഭ്യാസ സ്റ്റാൻഡിങ് ചെയർമാനായി പാർടി മുന്നോട്ട് വെച്ചയാൾ പരാജയപ്പെട്ടു കിട്ടാൻ ലീഗിനുള്ളിൽ തന്നെ ഒരു വിഭാഗം നടത്തുന്ന ഗ്രൂപിസത്തിൻ്റെ തന്ത്രമാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ലീഗ് പറഞ്ഞ് നടന്ന ബിജെപി വിരുദ്ധതയിലെ ആത്മാർത്തത വെറും കാപട്യമായിരുന്നുവെന്ന് ഇതോടെ തെളിയുകയാണെന്നും നറുക്കിൽ ബി ജെ പി ജയിച്ചു കയറിയാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം മുസ്ലിം ലീഗിനായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ഹസീന നൗശാദ്, റാശിദ് പൂരണം, നൗശാദ് കരിപ്പൊടി, മശ്ഹൂദ് കെ എ, റഫീഖ് കെ എം, മുസ്ത്വഫ കെ എ, ശരീഫ് മാർകെറ്റ്, ജാബിർ കെ ആർ, ബശീർ ശെയ്ഖ് തുടങ്ങിയവർ പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Muslim League, Shihab Thangl, BJP, Politics, The League is deliberately paving the way for the BJP in the Municipal Corporation: Fort Road Shihab Thangal Cultural Center Working Committee.