കാഞ്ഞങ്ങാട്: (my.kasargodvartha.com 10.01.2021) കാൻഫെഡ് വനിതാ വേദി നിലവിൽ വന്നു. സർവ മേഖലകളിലും സംവരണത്തിന് കാത്തു നിൽക്കാതെ തുല്യത നേടാൻ സ്‌ത്രീകൾ സജ്ജരാവണമെന്നു കാൻഫെഡ് വനിതാ വേദി രൂപീകരണ യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകൾ കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നും എല്ലാ കാര്യത്തിലും സ്വയം പ്രാപ്തരാവണം എന്നും യോഗം ആവശ്യപ്പെട്ടു. കാൻഫെഡ് സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട വനിതാ വിഭാഗം, ജില്ലാ വനിതാ ക്ഷേമ ഓഫീസർ (മഹിളാ ശക്തി കേന്ദ്ര) സുന എസ് ചന്ദ്രന് പുസ്തകം കൈമാറിക്കൊണ്ടു കാൻഫെഡ് ചെയർമാൻ കൂക്കാനം റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു.
ഭാരവാഹികളായി സക്കീന അബ്ബാസ് (ചെയർപേഴ്‌സൺ) അംബിക സുനിൽ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. കസ്‌തൂരി ടീച്ചർ, കെ വി രാഗിണി, കെ ആഇഷ, പ്രസീത സുരേഷ്, ഫറീന കോട്ടപ്പുറം, കെ വി ലിഷ, കെ ഷിജിന, അജിത നായർ, ലില്ലി തോമസ് എന്നിവർ അംഗങ്ങളാണ്.
സി എച് സുബൈദ, ശാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, ടി തമ്പാൻ, സുകുമാരൻ കാരി, ഹനീഫ കടപ്പുറം, ബി ഹസൈനാർ, മാധവൻ മാട്ടൂമ്മൽ എന്നിവർ സംസാരിച്ചു.
Keywords: Kerala, News, The Confederate Women's Forum came to a standstill