തളങ്കര: (my.kasargodvartha.com 02.01.2020) റഫി മഹല്‍ സ്ഥാപക പ്രസിഡണ്ടും കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന എന്‍ എ സുലൈമാന്റെ (മൗലവി ട്രാവൽസ്) ഒമ്പതാം ചരമ വാര്‍ഷിക ദിനം മുഹമ്മദ് റഫി ആര്‍ട്‌സ് ആൻഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ തളങ്കര, റഫി മഹലില്‍ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു.
പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ് കുഞ്ഞി, ബി എസ് മഹ് മൂദ്, എരിയാല്‍ ശരീഫ്, ഹമീദ് തെരുവത്ത്, അമാനുല്ല എന്‍ കെ നൂറുല്‍ ഹസന്‍, സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സുഗത കുമാരി, യു എ ഖാദര്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, നൗശാദ് പൊയക്കര, അശ്റഫ് ഫോറസ്റ്റര്‍ തുടങ്ങിയവരുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു.
Keywords: Kerala, News, Kasaragod, N A Sulaiman, Remembrance, Death, Thalangara Rafi Mahal held a prayer meeting on the death anniversary of NA Sulaiman.
< !- START disable copy paste -->