കാസര്‍കോട്: (my.kasargodvartha.com 27.01.2021) വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവരെ റോടറി ക്ലബ് അനുമോദിച്ചു. കാസര്‍കോട് റോടറി ക്ലബിന്റെ നേതൃത്വത്തില്‍ ഹോടെല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍കുമ്പള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്‌റഫ്, അടുക്കത്ത്ബയല്‍ ഗവ: യു പി സ്‌കൂള്‍ പ്രധാനധ്യാപിക കെ എ യശോദ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍മാരായ മധു കരക്കടവത്ത്, എച്ച് ആര്‍ പ്രവീണ്‍കുമാര്‍, ഫ്രീലാന്‍സ് ഫോടോഗ്രാഫര്‍ കെ വിനയകുമാര്‍, പേപര്‍ ബാഗ് നിര്‍മാണ യുവ സംരംഭക എം ബിന്ധ്യ, എന്നിവരേയാണ് റോടറി ക്ലബ് ആദരിച്ചത്.
റോടറി ഇന്റര്‍നാഷണില്‍ പുതുതായി ചേര്‍ന്ന ഡോ. സുനിലിന്റെസ്ഥാനാരോഹണവും നടന്നു. പ്രസിഡണ്ട് ഡോ. സി എച് ജനാര്‍ദന നായക്ക് അധ്യക്ഷനായി. കാസര്‍കോട് മുനിസിപല്‍ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. റോടറി ജില്ലാ സെക്രടറി എം ടി ദിനേശ്,അസിസ്റ്റന്റ് ഗവര്‍ണര്‍ ടി പി യൂസുഫ്, കെ ജയപ്രകാശ്, ഡോ. ബി നാരായണ നായക്ക്, കെ ദിനകര്‍ റായ്, നാഗേഷ് തെരുവത്ത്, കെ സര്‍വ്വ മംഗള റാവു, ആര്‍ പ്രശാന്ത് കുമാര്‍, ഡോ. സുജയ പാണ്ട്യന്‍, ബി അശ്‌റഫ്, കെ എ യശോദ, റോടറി ക്ലബ് എക്‌സിക്യൂടിവ് സെക്രടറി ഡോ. എം എസ് റാവു എന്നിവര്‍ സംസാരിച്ചു. വൊകേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കമിറ്റി ചെയര്‍മാന്‍ ഹമീദ് സ്‌പൈക് സ്വാഗതവും ക്ലബ് സെക്രടറി അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Rotary Vocational Excellence Award presented.