Join Whatsapp Group. Join now!

'ഡൽഹി ചലോ' വളണ്ടിയർമാർക്ക്‌ 11ന്‌ കാസർകോട്ട് സ്വീകരണം

Reception for 'Delhi Chalo' volunteers at Kasargod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്‌: (my.kasargodvartha.com 08.01.2020) ഡൽഹിയിൽ നടക്കുന്ന കർഷക മാർച്ചിന്‌ പിന്തുണയുമായുള്ള 'ഡൽഹി ചലോ' മാർച്ചിൽ പങ്കെടുക്കുന്ന സമര വളണ്ടിയമാർക്ക്‌ തിങ്കളാഴ്‌‌ച പകൽ 11ന്‌ കാസർകോട്‌ ഉജ്വല സ്വീകരണം നൽകും. കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരെ ഒന്നര മാസത്തിലധികമായി ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ േകരളത്തിൽ നിന്നുള്ള സംഘം തിങ്കളാഴ്‌‌ച പുറപ്പെടും. 

രാവിലെ കണ്ണൂരിൽ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യുന്ന യാത്ര പകൽ 11ന്‌ കാസർകോടെത്തും. ജില്ലയിൽ നിന്നുള്ളവർ ഉൾപ്പെടെ ഏഴ്‌ ബസിലായി 300 വളണ്ടിയർമാരാണ്‌ ആദ്യ ബാച്ചിലുള്ളത്‌. മുഴുവൻ സമരവളണ്ടിയർമാർക്കും കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമരച്ചോട്ടിലെ അനിശ്ചിതകാല സത്രഗ്രഹ പന്തലിൽ സ്വീകരണം നൽകും. 

Reception for 'Delhi Chalo' volunteers at Kasargod



പരിപാടിയിൽ മുഴുവൻ കർഷകരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന്‌ സംയുക്ത കർഷകസമിതി ജില്ലാ കൺവീനർ സി എച്ച്‌ കുഞ്ഞമ്പു അഭ്യർഥിച്ചു.

Keywords: Kerala, News, Kasaragod, Delhi, Farmers, Protest, Central Government, Bill, Volunteers,  Reception for 'Delhi Chalo' volunteers at Kasargod.

Post a Comment