Join Whatsapp Group. Join now!

സ്റ്റാൻഡിങ് കമിറ്റിയിലെ ബി ജെ പി യുടെ വിജയത്തിൽ പ്രതിഷേധം; കൗൺസിലർമാരുടെ രാജിക്ക് പിന്നാലെ 13-ാം വാർഡ് യൂത് ലീഗ് കമിറ്റി പിരിച്ചുവിട്ടു

Protest over BP victory in standing committee; The 13th Ward Youth League Committee was disbanded#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 18.01.2021) ബി ജെ പിക്ക് നറുക്കെടുപ്പിലൂടെ കാസർകോട് നഗരസഭയിൽ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം ലഭിച്ചതിൽ പ്രതിഷേധിച്ച് രണ്ട് ലീഗ് കൗൺസിലർമാർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ 13-ാം വാർഡ് യൂത് ലീഗ് കമിറ്റി പിരിച്ചുവിട്ടു.


Kerala, News, Kasaragod, Committee, BJP, Muslim-league, Kasaragod-Municipality, Top-Headlines, Youth League, Protest over BJP victory in standing committee; The 13th Ward Youth League Committee was disbanded.

13-ാം വാർഡ് കൗൺസിലർ അസ്മാ മുഹമ്മദ്, 12-ാം വാർഡ് കൗൺസിലറും സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ തെരെഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയോട് നറുക്കെടുപ്പിലൂടെ പരാജയപ്പെടുകയും ചെയ്ത മമ്മു ചാല എന്നിവരാണ് കൗൺസിലർ സ്ഥാനം രാജിവെച്ചു കൊണ്ട് പാർടിയുടെ പാർലിമെൻ്ററി പാർടി ലീഡർക്ക് കത്ത് നൽകിയത്.

ഇതിന് തൊട്ടുപന്നാലെയാണ് ചാലക്കുന്ന് 13-ാം വാർഡ് യൂത് ലീഗ് വാർഡ് കമിറ്റി പിരിച്ചുവിട്ടത്. കാസർകോട് മുനിസിപൽ യൂത് ലീഗ് കമിറ്റിക്ക് ഇത് സംബന്ധിച്ച് ഭാരവാഹികൾ ഒപ്പിട്ട കത്ത് നൽകി.

പാർടിയുടെ വെല്ലുവിളി സ്വീകരിച്ച് മത്സരിച്ച് ജയിച്ചവർ തന്നെയാണ് രാജാവെന്നും അവരുടെ പിന്തുണ സ്വീകരിക്കാൻ ഔദ്യോഗീകമായി തയ്യാറാകാതെ അഹന്തനിറഞ്ഞ നിലപാട് സ്വീകരിച്ചതിൻ്റെ ഭവിഷത്താണ് ബി ജെ പിക്ക് വിദ്യഭ്യസ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം ലഭിക്കാൻ ഇടയാക്കിയതെന്നും യൂത് ലീഗ് 13-ാം വാർഡ് കമിറ്റി ഭാരവാഹികൾ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Kasaragod, Committee, BJP, Muslim-league, Kasaragod-Municipality, Top-Headlines, Youth League, Protest over BJP victory in standing committee; The 13th Ward Youth League Committee was disbanded.
< !- START disable copy paste -->


Post a Comment