സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 06.01.2021) അധ്വാന ഫലം പുത്തരി സദ്യയാക്കി അതിഥികൾക്ക് വിളമ്പി ഗ്രാമ പഞ്ചായത്ത് അംഗം. ബളാൽ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ ടി എം അബ്‌ദുൽ ഖാദർ ആണ് വീട്ടിലെത്തിയ അഥിതികൾക്ക് മനവും വയറും നിറച്ച് പുത്തരി സദ്യ വിളമ്പിയത്.
വന്യ മൃഗശല്യത്തെയും, പ്രകൃതിക്ഷോഭത്തേയും, കോവിഡ് പ്രതിസന്ധിയേയും അതിജീവിച്ച് നഷ്ട കണക്കുകൾ നോക്കാതെ വർഷന്തോറും നെല്ല് വിളയിക്കുന്ന കർഷകൻ കൂടിയാണ് കല്ലൻചിറ കുഴിങ്ങാട്ടെ അബ്ദുൽ ഖാദർ എന്ന നാട്ടുകാരുടെ സ്വന്തം അന്തുച്ച.
ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് എം രാധാമണി തുടങ്ങി മുഴുവൻ പഞ്ചായത്ത് അംഗങ്ങളും വെള്ളരിക്കുണ്ട് തഹസീൽദാർ, സി ഐ, കൃഷി ഓഫീസർ, വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രം പ്രസിഡണ്ട് പി വി ഭാസ്ക്കരൻ, സെക്രടറി പി ടി നന്ദകുമാർ, വ്യവസായ പ്രമുഖൻ വി കെ അസീസ്, എം പി ജോസഫ്, എ സി എ ലത്വീഫ്, തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പുത്തരി സദ്യയിൽ പങ്കെടുക്കുവാൻ എത്തി.
വർഷങ്ങളായി മുടങ്ങാതെ സ്വന്തം പാടത്ത് കൊയ്തെടുത്ത നെല്ലിൻ്റ പുത്തരി സദ്യ വിളമ്പുന്ന അന്തുച്ച ഇത്തവണ സദ്യ വിളമ്പിയപ്പോൾ ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. കൃഷിയെ നെഞ്ചേറ്റുന്ന ബളാൽ ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്നത്.
ബളാൽ പഞ്ചായത്ത് പതിനാറാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മിന്നുന്ന വിജയമാണ് നാട്ടുകാരുടെ അന്തുച്ച കരസ്ഥമാക്കിയത്. കർഷകനായ ജനപ്രതിനിധിക്ക് നാട് നൽകിയ അംഗീകാരം കൂടിയായിരുന്നു ഈ വിജയം. യു ഡി എഫ് ഘടക കക്ഷിയായ മുസ്ലിം ലീഗ് പ്രതിനിധി എന്ന നിലയിൽ അന്തുച്ചയ്ക്ക് ബളാൽ പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനവും ലഭിച്ചേക്കും.

Keywords: Kerala, News, Politics, Farmer, Member, Balal, Vellarikund, Rice, Puthari, Panchayath President, Panchayat member Abdul Khader made Puthari Sadya the result of his work.