ചെറുവത്തൂർ: (my.kasargodvartha.com 06.01.2021) പടന്നയിലെ ജനങ്ങൾക്ക് ആശ്വാസകരമായി പടന്ന മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക, അത്യാവശ്യഘട്ടങ്ങളിൽ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണ് പടന്ന മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അസ്റ ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പടന്ന മെഡികൽ സെന്ററിൽ ജനറൽ ഫിസിഷ്യൻ ഡോക്ടർ ജസ്ന രാഘവന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
കൂടാതെ ഫാർമസി, ലാബ്, കാഷ്വാലിറ്റി സേവനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും. ഇ എൻ ടി, ഫിസിയോ തെറാപ്പി, ദന്തൽ, സൂപർ സ്പെഷാലിറ്റി ഡിപാർടുമെന്റുകളും ഉടൻ തന്നെ ആരംഭിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ ചികിത്സാ സൗകര്യങ്ങൾ കൊണ്ടുവരാനുമുള്ള തയ്യാറെടുപ്പിലാണ് അസറ ഹെൽത്ത് കെയർ മാനേജ്മെന്റ്.
ഫോൺ: 04672277130, 9037202130
Keywords: Kerala, News, Clinic, Treatment, Medical Center, Padanna, Padanna Medical Center started functioning.