പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്താനുള്ള നിര്‍ദേശങ്ങളടങ്ങിയ വിശദമായ നിവേദനം ഗ്രാമ പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കളക്ടര്‍ തുടങ്ങിയവര്‍ക്കും സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൂം ആപ്പില്‍ ചേര്‍ന്ന ദുബൈ കെ എം സി സി മംഗല്‍പാടി പഞ്ചായത്ത് പ്രവര്‍ത്തക സമിതിയുടെ വിഡിയോ കോണ്‍ഫെറന്‍സ് മണ്ഡലം കമിറ്റി ട്രഷറര്‍ ഇബ്രാഹിം ബേരികെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജബ്ബാര്‍ ബൈദല അധ്യക്ഷനായിരുന്നു. മണ്ഡലം കമിറ്റി വൈസ് പ്രസിഡന്റ് സുബൈര്‍ കുബണൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം സെക്രടറി മുനീര്‍ ബേരിക, പഞ്ചായത്ത് ഭാരവാഹികളായ റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, മഹ് മൂദ് അട്ക, സിദ്ദീഖ് ബപ്പായിതൊട്ടി, സിദ്ദീഖ് പഞ്ചത്തൊട്ടി, അന്‍വര്‍ മുട്ടം, ഫാറൂഖ് അമാനത്, ഇദ് രീസ് അയ്യൂര്‍, അക്ബര്‍ പെരിങ്കടി, ഷൗകത് അലി മുട്ടം, നൗഫല്‍ ഉപ്പള, മഹ് മൂദ് മള്ളങ്കൈ, അശ്‌റഫ് കെദക്കാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമിറ്റി ജനറല്‍ സെക്രടറി റസാഖ് ബന്തിയോട് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് കളായി നന്ദിയും പറഞ്ഞു.
Keywords: Gulf, Kasaragod, Kerala, News, Kubanr, Waste Plant, Solution, KMCC, Dubai, Kubanur Waste Plant: Dubai KMCC seeks immediate solution.