Join Whatsapp Group. Join now!

കോയമ്പത്തൂര്‍ യൂണിവേഴ്‌സിറ്റിയുടെ എം എ മ്യൂസികില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥിനിക്ക് ഒന്നാം റാങ്ക്

Kasargod student gets first rank in MA Music from Coimbatore University #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീലേശ്വരം: (my.kasargodvartha.com 29.01.2021) കോയമ്പത്തൂര്‍ യൂണിവേഴ്‌സിറ്റിയുടെ എം എ മ്യൂസികില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥിനിക്ക് ഒന്നാം റാങ്ക്. മടിക്കൈ ബങ്കളത്തെ എം കീര്‍ത്തനയ്ക്കാണ് റാങ്ക് ലഭിച്ചത്. 

കോയമ്പത്തൂര്‍ അവിനാശ്‌ലിംഗം ഇന്‍സ്റ്റിറ്റിയൂട് ഫോര്‍ ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എഡ്യൂകേഷന്‍ വനിതാ കോളജിലെ വിദ്യാര്‍ഥിനിയായ കീര്‍ത്തന ബങ്കളത്തെ പ്രമുഖ തെയ്യംകലാകാരന്‍ ബാബു ഗോദവര്‍മ്മന്‍ - ലക്ഷ്മി ദമ്പതികളുടെ മകളാണ്.                                                              

Kasargod student gets the first rank in MA Music from Coimbatore University.

കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുട്ടമത്ത് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച കീർത്തന പിലാത്തറ ലാസ്യ കലാക്ഷേത്രത്തിലെ സംഗീത പഠനത്തിനു ശേഷമാണ് കോയമ്പത്തൂരിൽ ഉപരിപഠനത്തിന് ചേർന്നത്. 

ബാംഗ്ളൂരിൽ ആർട്ടിസ്റ്റായ സുജിത്ത്, തെയ്യംകലാകാരൻ വിജിത്ത് എന്നിവർ സഹോദരങ്ങളാണ്

Keywords: Kasaragod, News, Kerala, Student, Rank, Music, Coimbatore, Kasargod student gets the first rank in MA Music from Coimbatore University.


Post a Comment