ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറിയുമായ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. എം പി ജോസഫ്, അലക്‌സ് നെടിയകാല, ജോയ് ജോസഫ്, സിബിച്ചന്‍ പുളിങ്കാല, മീനാക്ഷി ബാലകൃഷ്ണന്‍, പി ജി ദേവ്, ജോമോന്‍ ജോസ്, ഷോബി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലയോര ഹൈവേ കടന്നു പോകുന്ന ബളാല്‍, കള്ളാര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ നിന്നും നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. കോഴിച്ചാല്‍ ചെറുപുഴ റീചില്‍ മരുതോം കാറ്റാം കവല പ്രദേശത്തെ വനഭൂമിയിലെ പണികളാണ് നിര്‍ദിഷ്ട വീതിയില്‍ നിര്‍മാണം ആരംഭിക്കാതെ കിടക്കുന്നത്.
റോഡ് കടന്നു പോകേണ്ട വനപ്രദേശം ഒഴിച്ചിട്ടാണ് ഇപ്പോള്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നത്. മലയോര ഹൈവേയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ ഈ ഭാഗങ്ങള്‍ കൂടി പൂര്‍ത്തീകരിക്കണം. ഇത് സാധ്യമാകും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനാണ് കോണ്‍ഗ്രസ് മണ്ഡലം കമിറ്റിയുടെ തീരുമാനം.