Join Whatsapp Group. Join now!

കള്ള വോട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപെടുത്തിയ സംഭവം; പുറത്ത് വന്നത് സിപിഎമിന്റെ പ്രാകൃത നയവും, ഏകാധിപത്യ, ഫാസിസ്റ്റു രീതിയും ബി പി പ്രദീപ് കുമാർ

Incident in which a presiding officer was threatened for blocking a fake vote; #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 09.01.2021) സിപിഎമിന്റെ കള്ള വോട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയത് വഴി പുറത്ത് വന്നത് സിപിഎമിന്റെ പ്രാകൃത നയവും, ഏകാധിപത്യ, ഫാസിസ്റ്റു രീതിയുമാണെന്ന് യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ പറഞ്ഞു. പാർടി ഗ്രാമങ്ങളിൽ സിപിഎം എതിരില്ലാതെ ജയിക്കുന്നതും, ഇത്തരം രീതിയിൽ തന്നെയാണ്. ഇത്തരം പുറത്ത് വരാത്ത എത്രയോ സംഭവങ്ങൾ കാസര്കോട്ടെ പാർടി ഗ്രാമങ്ങളിൽ കലാകാലങ്ങളായി നടന്ന് വരാറുണ്ട്.  


BP Pradeep Kumar


ഒരു ജനപ്രതിനിധിയുടെ ഭാഗത്തു നിന്നും ഇത്തരം സംഭവം ഉണ്ടായത് നാണക്കേട് ആണ്. ജനാധിപത്യ രീതിയിൽ നടക്കേണ്ട തിരെഞ്ഞെടുപ്പ് തകർക്കാൻ ഒരു എം എൽ എ കൂട്ട് നിന്നത് ജനാധിപത്യ കേരളത്തിന്‌ അപമാനകരം ആണ്. ഇനി വരുന്ന തെരെഞ്ഞെടുപ്പുകളിൽ കള്ള വോട് തടയാൻ ആവിശ്യമായ കാര്യങ്ങൾ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതാണ്.

ജനാധിവ്യവസ്ഥയെ അട്ടിമറിക്കാന്‍ നേതൃത്വം നല്കിയ ജനപ്രതിനിധികളായ കെ കുഞ്ഞിരാമന്‍ എംഎൽഎയ്കും കാഞ്ഞങ്ങാട് ബ്ലോക് പ്രസിഡന്‍റ് കെ മണികണ്ഠനും എതിരെ യൂത് കോൺഗ്രസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിട്ടുണ്ട്. ഇതിൽ കേസ് എടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും ബി പി പ്രദീപ്കുമാർ ആവശ്യപ്പെട്ടു.

Keywords: Kerala, News, Kasaragod, Vote, Fraudulent, K Kunhiraman MLA, Politics, CPM, UDF, Muslim League, Youth League, Complaint, Incident in which a presiding officer was threatened for blocking a fake vote; What came out was the primitive policy of the CPM and its authoritarian and fascist-style: BP Pradeep Kumar.



Post a Comment