മരുതോം ഫോറസ്ററ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മലയോര ഹൈവേയുടെ നിർമ്മാണം തുടങ്ങി നാളിതു വരെയായിട്ടും ഹൈവേ കടന്നു പോകുന്ന വനഭൂമിയിലെ പ്രശ്നം പരിഹരിക്കുവാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും, മണ്ഡലം എം എൽ എ യും റവന്യൂ വകുപ്പ് മന്ത്രിയും കൂടിയായ ഇ ചന്ദ്രശേഖരൻ ഇക്കാര്യത്തിൽ യാതൊരുവിധ ഇടപെടലുകളും നടത്തു ന്നില്ലെന്നും വിഷയത്തിൽ ശക്തമായ രീതിയിൽ കോൺഗ്രസ് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും രാജു കട്ടക്കയം പറഞ്ഞു.
ഫോറസ്റ്റ് ഭാഗം ഒഴിച്ചിട്ടാണ് ഇപ്പോൾ മലയോര ഹൈവേയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നത്. മലയോര ഹൈവേയുടെ പ്രയോജനം ലഭിക്കണമെങ്കിൽ ഈ ഭാഗങ്ങൾ കൂടി പൂർത്തീകരിക്കണം. അതിനാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് മലയോര ഹൈവേ യാഥാർഥ്യമാക്കമെന്നാവശ്യപെട്ടാണ് ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് അധ്യക്ഷത വഹിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, മുൻ പ്രസിഡന്റ് വിഗ്നേശ്വര ഭട്ട്, പഞ്ചായത്ത് അംഗങ്ങളായ എൻ ജെ മാത്യു, ദേവസ്യ തറപ്പേൽ, ബിൻസി ജെയിൻ, മോൻസി ജോയി വിനു കെ ആർ, ഡി സി സി സെക്രടറി ഹരീഷ് പി നായർ എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Highway, Forest, Hill, Development, Protest, Congress, Government, Highway Construction delayed in forested areas on hilly areas; The Congress held a protest rally.