പ്രാദേശിക ഭരണ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലേക്ക് സമർപിക്കാൻ
വനിതാ ലീഗിൻ്റെ പ്രവർത്തനം വഴി
സാധ്യമായിട്ടുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ് മദലി അഭിപ്രായപ്പെട്ടു.
നാട്ടിൽ നിലനിൽക്കുന്ന സാഹോദര്യവും, അയൽപക്ക ചേർച്ചയും തച്ചുടച്ച് വോടിന് വേണ്ടി
വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിൻ്റെയും, ബി ജെ പി യുടെയും അപൽക്കരമായ നീക്കത്തെ സ്ത്രീ സമൂഹം ചെറുത്ത് തോൽപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡണ്ട് പി പി നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല മുഖ്യ അഥിതിയായി സംബന്ധിച്ചു.
കെ മുഹമ്മദ് കുഞ്ഞി, അശ്റഫ് എടനീർ, ബി ഫാത്വിമ ഇബ്രാഹിം, ശാഹിന സലീം, ശാസിയ ചെമ്മനാട്, നസീമ കൊടിയമ്മ, ശാഹിദ പടന്ന, ഖദീജ ഹമീദ്, ആഇശ സഅദുല്ല, ശകീല മജീദ്, ഫരീദ സക്കീർ, സാഹിറ ചെങ്കള, ആഇശ എൺമകജെ, ശീബ ഉമർ, ഫരീദ തൃക്കരിപ്പൂർ പ്രസംഗിച്ചു.
Keywords: Kerala, Kasaragod, News, CT Ahmadali said that the work of the Women's League has made it possible for women to be involved in local government.