Join Whatsapp Group. Join now!

മുസ്ലിം ലീഗ് ദളിത് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് പോരാടുന്ന പാർടിയെന്ന് സി ടി അഹ് മദലി

CT Ahmadali said that the Muslim League is a party fighting for the rights of the Dalit backward classes#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 28.01.2021) മുസ്ലിം ലീഗിൻ്റെ ചരിത്രം ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട ചരിത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹ് മദലി പറഞ്ഞു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പോഷകസംഘടനയായ ദളിത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദളിത് ലീഗ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ ജില്ലയിലെ 15 ദളിത് ലീഗ് ജനപ്രതിനിധികളെ ആദരിച്ചു. 

IUCL

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി മധു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രടറി കലാഭവൻ രാജു സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല മുഖ്യാതിഥിയായി. ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ, കാസർകോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എ എം കടവത്ത്, യൂത് ലീഗ് ജില്ലാ പ്രസിഡൻ്റ്അശ്റഫ് എടനീർ, എസ് ടി യു സംസ്ഥാന സെക്രടറി കെ പി മുഹമ്മദ് അശ്റഫ്, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ സംബന്ധിച്ചു.  മുസ്ലിം ലീഗും ദളിത് സമൂഹവും എന്ന വിഷയത്തിൽ നടന്ന ദളിത് സെമിനാറിൽ ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രടറി എ പി ഉണ്ണികൃഷ്ണൻ വിഷയമവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രടറി മൂസാബി ചെർക്കള ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി മധു, രാജു കൃഷ്ണൻ, ശശി അജക്കോട് പ്രസംഗിച്ചു. കന്യപ്പാടി ബൊളിക്കെ ജ്ഞാന കലാ സംഘം അവതരിപ്പിച്ച തുളു കലാപരിപാടികളും വിവിധ നൃത്ത്യങ്ങളും നാടൻപാട്ടുകളും അരങ്ങേറി.

Keywords: Kerala, News, Kasaragod, Muslim League, Dalith League, Meet, Felicitation, CT Ahmadali said that the Muslim League is a party fighting for the rights of the Dalit backward classes.
< !- START disable copy paste -->

Post a Comment