കാസര്‍കോട്: (www.kasargodvartha.com 13.01.2021) അണങ്കൂര്‍ - പെരുമ്പളക്കടവ് റോഡ് പുനരുദ്ധാരണത്തിന് കാസർകോട്എം എല്‍ എയുടെ ആസ്തി വികസന ഫണ്‍ഡില്‍ നിന്നും 50 ലക്ഷം രൂപ കൂടി അനുവദിച്ചു.
ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമുണ്ടാകുകയെന്ന ലക്ഷ്യത്തോടെയാണ് പുനരുദ്ധാരണ പ്രവർത്തിക്ക് 50 ലക്ഷം നല്‍കുന്നതെന്ന് കാസർകോട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു.
നേരത്തെ ആസ്തി വികസന ഫണ്‍ഡില്‍ നിന്നും 25 ലക്ഷം രൂപയും പ്രസ്തുത റോഡിന് അനുവദിച്ചിരുന്നുവെന്നും എം എല്‍ എ വ്യക്തമാക്കി. റോഡ് പണി കഴിയുന്നതോടെ ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിനാണ് പരിഹാരം ഉണ്ടാകുന്നത്.
Keywords: Kerala, News, Kasaragod, Anangoor, Road, MLA, Fund, Development project, An amount of 50 lakh has been sanctioned from the MLA's asset fund for the renovation work of Anankoor-Perumbalakkadavu road.