മേൽപറമ്പ്: (my.kasargodvartha.com 08.01.2021) കോളിയടുക്കത്തെ കളനാട് ഗവ. ഹോമിയോ ആശുപത്രിയില്‍ അലര്‍ജി ആൻഡ് ആസ്ത്മ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. സംസ്ഥാന സര്‍കാര്‍ ആയുഷ് ഹോമിയോപതി വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകറിന്റെ അധ്യക്ഷതയിൽ കാസര്‍കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി എ ഉദ്ഘാടനം ചെയ്തു. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രാമസുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു.
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജിത് കുമാര്‍ കെ സി പദ്ധതി വിശദീകരണം നടത്തി. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ശമീമ അന്‍സാരി മീത്തല്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജാനകി ടി എന്നിവര്‍ സംസാരിച്ചു. കളനാട് ഗവ. ഹോമിയോ ആശുപത്രി സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡോ. സലീന കെ കെ സ്വാഗതവും മെഡികല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി പ്രിയ ടി നന്ദിയും പറഞ്ഞു.
കളനാട് ഗവ. ഹോമിയോ ആശുപത്രിയില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ആസ്ത്മ ആൻഡ് അലര്‍ജി സ്പെഷ്യാലിറ്റി ക്ലിനിക് പ്രവർത്തിക്കുന്നത്. ഫോണ്‍: 04994237335
Keywords: Kerala, News, Kasaragod, Kalanad, Koliyadukkam, Melparamba, Government, Hospital, Homeopathy, Allergy, Asthma, Allergy and asthma clinic has been set up at Kalanadu Govt. Homoeo Hospital.
< !- START disable copy paste -->