നീലേശ്വരം: (my.kasargodvartha.com 17.01.2021) അഖില കേരള നൃത്താധ്യാപക ട്രേഡ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമിറ്റിക്ക് ഭാരവാഹികളായി. ശ്രീജിത്ത് കുമാര്‍ പ്രസിഡണ്ടും പ്രജീഷിനെ സെക്രടറിയായും എം എം ജിഷയെ ട്രഷററായും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ഇവരാണ്- വൈസ് പ്രസിഡണ്ട്: ബാബു എ വി, ജോയിന്റ് സെക്രടറി: രേഷ്മ ഭരതന്‍.
സംസ്ഥാന ട്രഷറര്‍ പ്രസാദ് ഭാസ്‌കര, സംസ്ഥാന എക്‌സിക്യൂടിവ് അംഗം സജി ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സംസ്ഥാന ജോയിന്‍ സെക്രടറി സുന്ദരേശന്‍ തലനാട് മെമ്പര്‍ഷിപ് വിതരണോദ്ഘാടനവും നടത്തി.
Keywords: Kerala, News, Kasaragod, Dance, Committee, Members, Office Bearers, AKDTTU, Akhila Kerala Dance Teachers Trade Union: Sreejith Kumar President, Prajeesh Secretary, Jisha MM Treasurer.