ചെങ്കള: (www.kasargodvartha.com 20.12.2020) മസ്കത് കെഎംസിസി മത്ര ഏരിയ കമ്മിറ്റിയും മസ്കത് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിയും സംയുക്തമായി ചെങ്കള പഞ്ചായത്തിലെ മൂന്നാം വാർഡിൽ അന്നൂർ പാർപിട സമുച്ചയത്തിൽ നിർമിക്കുന്ന ബൈതുർ റഹ് മ വീടിൻ്റെ കട്ടില വെക്കൽ കർമം മസ്കത് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി ചെയർമാൻ ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ നിർവഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസ ബി ചെർക്കള, മസ്കത് കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡന്റ് ഹനീഫ് ചൗക്കി, കാസർകോട് മണ്ഡലം കമ്മിറ്റി വർകിംഗ് മെമ്പർ ഹമീദ് ചൗക്കി, മത്ര ഏരിയ കമ്മിറ്റി വർകിംഗ് മെമ്പർ അബ്ബാസ് ബദരിയനഗർ, സലീം ആനബാഗിൽ, അശ്റഫ് എരുതുംകടവ്, അബ്ദുല്ല കെ പി എരുതും കടവ്, റാസിഖ് എരുതുംകടവ്, ഇബ്റാഹിം ബദരിയ നഗർ, ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ് നിയുക്ത മെമ്പർ അൻസിഫ അർശാദ്, ദുബൈ കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പി എം, ചെങ്കള മൂന്നാംവാർഡ് മുസ്ലിംലീഗ് സെക്രട്ടറി ഖാദർ എൻ എ, മുസ്ലിംലീഗ് നെല്ലിക്കട്ട ശാഖ പ്രസിഡന്റ് ഇബ്റാ ഹിം നെല്ലിക്കട്ട, യൂത്ത് ലീഗ് നെല്ലിക്കട്ട ശാഖ ജനറൽ സെക്രടറി അശ്റഫ് സി എം, അർശാദ് എതിർത്തോട് എന്നിവർ സംബന്ധിച്ചു.
Keywords: Muscat, KMCC, Baithur Rahma, House, Construction, Annoor, News, Kerala, Muscat KMCC lays the foundation stone of Baithur Rahma House under construction at Annoor Residential Complex.